സ്കൂൾ ഇൻ്റേൺഷിപ്പ് day6
19-06-2024,ഇന്ന് സ്കൂൾ ഇൻ്റേൺ ഷിപ്പിൻ്റെ ആറാമത്തെ ദിവസമായിരുന്നു. ഇന്ന് ജൂൺ 19 വായനാദിനം :വായിച്ച്ളവളരുകചിന്തിച്ച് വിവേകം നേടുക. ഇന്ന് രാവിലെ 8:30 ഓടു കൂടി സ്കൂളിൽ എത്തുകയും ഹെഡ്മിസ്ട്രസ്സിൻ്റെ റൂമിൽ പോയി അറ്റൻഡൻസ് സൈൻ ചെയ്തു. കുട്ടികളെ മലയാളം സാഹിത്യകാരന്മാരുടെ വേഷം ധരിപ്പിക്കാനായി പോയി. തുടർന്ന് 11.30 മുതൽ 12 .35 വരെ എട്ടു H1 ക്ലാസ്സിൽഎനിക്ക് ക്ലാസ് ഉണ്ടായിരുന്നു. വായനാദിനത്തിൻ്റെ പ്രാധാന്യം കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും കുട്ടികളെ വിട്ട്കു വായനയുടെ പ്രാധാന്യത്തെപ്പറ്റി കുട്ടികളെ വിട്ട് പറയിപ്പിക്കുകയും ചെയ്യ്തു.തുടർന്ന് അമ്മമ്മ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികളെ വിട്ട് നോട്ട് എഴുതിപ്പിച്ചു. ശേഷം 2 മണി മുതൽ വായനാദിനത്തോടനുബന്ധിച്ച് വായനാമത്സരം ഉണ്ടായിരുന്നു. വായനാദിനത്തോടനുബന്ധിച്ച് DC ബുക്സിൻ്റെ പുസ്തക പ്രദർശനവും വിൽപ്പനയും ഉണ്ടായിരുന്നു ശേ ഷം3:20 മുതൽ 4 മണി വരെ ഈവനിംഗ് ഡ്യൂട്ടിചെയ്തു . തുടർന്ന്പ്രിൻസിപ്പൽ റൂമിൽ പോവുകയും സൈൻ ചെയ്യുകയും ചെയ്തു. വളരെ നല്ല ദിവസമായിരുന്നു ഇന്ന്. വായന ഒരു പ്രധാന ഘടകമാണ്. വായിച്ചാൽ മാത്രമേ നമ്മുടെ മനസ്സിൽ പുതിയ ചിന്തകളും ആശയങ്ങളും നന്മയും ഉണ്ടാകൂ. എല്ലാവരും വായിക്കുക.വായന സ്കൂളിൽ കലാപരിപാടികളും മറ്റും ഉണ്ടായിരുന്നു സുരേഷ് പരിപാടി യുടെ മുഖ്യ അതിഥി ആയിരുന്നു. കുട്ടികൾമലയാള സാഹിത്യകാരന്മാരുടെ വേഷവിധാനങ്ങളോടു കൂടിയും ഇംഗ്ലീഷ് ഹിന്ദി സാഹിത്യകാരന്മാരുടെ വേഷവിധാനത്തോടുകൂടി പരിപാടിയിൽ പങ്കെടുത്തു. വായനയുടെ പ്രാധാന്യത്തെ പറ്റിയും മലയാള ഭാഷയുടെ പ്രാധാന്യത്തെപ്പറ്റിയും പരിപാടിയിൽ പറഞ്ഞിരുന്നു. ഇന്ന് വളരെ നല്ല ദിവസമായിരുന്നു.