അധ്യാപന പരിശീലനം ഒമ്പതാം ദിവസം
1-11-2023,രണ്ടാം സെമസ്റ്റർ പരീക്ഷകാലയളവിന് ശേഷം വീണ്ടും ഇന്നാണ് അധ്യാപന പരിശീലനത്തിനായി ഞങ്ങൾ സ്കൂളിലേക്ക് മടങ്ങിയത് .ഇന്ന് നവംബർ ഒന്ന് കേരളപ്പിറവി ദിനം ആയിരുന്നു. കേരളപ്പിറവി ദിനത്തിൽ രാവിലെ 8 30ന് തന്നെ സ്കൂളിൽ എത്തി. അറ്റൻ സൈൻ ചെയ്തു . ഇന്ന് കേരളപ്പിറവിയോട് അനുബന്ധിച്ച് എല്ലാവരും കേരളീയ വസ്ത്രങ്ങളാണ് ധരിച്ചത് .സ്കൂളിൽ ഉച്ചവരെ കേരളപ്പിറവിയോട് അനുബന്ധിച്ച് കുട്ടികളുടെ ഡാൻസും പാട്ടും ഉണ്ടായിരുന്നു .കുട്ടികൾക്ക് മേക്കപ്പിടാനും സാരിയുടുപ്പിക്കാനും ഞങ്ങളും ചേർന്നു .ഉച്ചയോടെ കുട്ടികളുടെ കലാപരിപാടികൾ തീർന്നു. ഇന്ന് 9 സി യിൽ ആറാമത്തെ പിരീഡാണ് ഞാൻ പഠിപ്പിച്ചത്. വെളിച്ചത്തിന്റെ വിരലുകൾ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പതിനൊന്നാമത്തെ ലെസ്സൺ പ്ലാൻ ആണ് ഇന്ന് പഠിപ്പിച്ചത്. പാഠസൂത്രണ രേഖ അനുസരിച്ച് തന്നെ ഇന്ന് ക്ലാസ് എടുക്കാൻ കഴിഞ്ഞു.3. 45 ന്
അറ്റന്റൻസ് സൈൻ ചെയ്ത് സ്കൂളിൽ നിന്നിറങ്ങി.