Posts

NATIONAL CONFERENCE ON EDUCATION,ENVIRONMENT,ECONOMY

Image
14-03-2024,15-03-2024എന്നീ തീയതികളിൽ ആയി മാർ ഇവാനിയോസ് വിദ്യാനഗറിലെ എല്ലാ പ്രമുഖ വിദ്യാലയങ്ങളും ചേർന്ന് നാഷണൽ കോൺഫറൻസ് സംഘടിപ്പിച്ചു. മാർ ബസേലിയസ് എൻജിനീയറിംഗ് കോളേജിൽ വച്ചായിരുന്നു പരിപാടികൾ ഉദ്ഘാടനം ചെയ്തത് .പ്രമുഖ വ്യക്തികൾ ചേർന്ന് പരിപാടികൾ ഉദ്ഘാടനം ചെയ്യുകയും നിരവധി പ്രസിദ്ധമായ ക്ലാസുകൾ നയിക്കുകയും ചെയ്തു .വളരെയധികം വിജ്ഞാനപ്രദമായിരുന്നു ഈ നാഷണൽ സെമിനാർ. നാഷണൽ സെമിനാറിൽ നിരവധി പേർ എജുക്കേഷൻ എൻവിയോൺമെൻറ് എക്കണോമി എന്നി വിഷയവുമായി ബന്ധപ്പെട്ട് പേപ്പർ പ്രസന്റേഷൻ ചെയ്തു. ഈ പേപ്പർ പ്രസന്റേഷൻ അവസരത്തിൽ പതിനാലാം തീയതി ഞാനും ശിപ്പയും ചേർന്ന്    ENVIRONMENTAL EDUCATION FOR SUSTAINABLE  DEVELOPMENT എന്നവിഷയത്തെ ആസ്പദമാക്കി പേപ്പർ പ്രസന്റേഷൻ നടത്തി .വളരെ നല്ലൊരു അനുഭവമായിരുന്നു നാഷണൽ കോൺഫറൻസിൽ നിന്ന് ലഭിച്ചത്. പതിനഞ്ചാം തീയതി മാർ തിയോഫിലസ്ട്രെട്രെയിനിംഗ് കോളേജിൽ വച്ചായിരുന്നു നാഷണൽ കോൺഫറൻസിന്റെ സമാപന ചടങ്ങ് നടന്നത്. വളരെയധികം വിജ്ഞാനപ്രദവും ഒപ്പം തന്നെ വളരെയധികം സന്തോഷം നൽകിയതും ആയിരുന്നു ഈ നാഷണൽ കോൺഫറൻസ്.

സമന്വയ കമ്മ്യൂണിറ്റി ലീവിംഗ് ക്യാമ്പ് അഞ്ചാം ദിവസം

Image
16-02-2024,സമന്വയ കമ്മ്യൂണിറ്റി ക്യാമ്പിന്റെ അഞ്ചാമത്തെയും അവസാനത്തെയും ദിവസമായിരുന്ന ഇന്ന് രാവിലെ ആറുമണിക്ക് ഡോക്ടർ ജെയിംസ് ടി ജോസ് സാറിന്റെ യോഗ ക്ലാസ് ഉണ്ടായിരുന്നു .യോഗ ക്ലാസിന്റെ അവസാന ദിനം ആയിരുന്നതിനാൽ തന്നെ വളരെ നന്നായി യോഗ ചെയ്ത് ആര്യക്ക് ജെയിംസ് സാർ ഒരു പുസ്തകം സമ്മാനമായി നൽകി .തുടർന്ന് ഏഴുമണിക്ക് പമ്പാ ഗ്രൂപ്പിൻറെ നേതൃത്വത്തിൽ അസംബ്ലി നടത്തി അവസാന ദിവസത്തിലെ കലാപരിപാടികൾ പെരിയാർ ഗ്രൂപ്പാണ് നേതൃത്വം നൽകിയത് ഡോക്യുമെന്റേഷൻ ഡ്യൂട്ടി കബനിക്കും പ്രോജക്ട് ഡ്യൂട്ടി ഭവാനിക്കും റിസപ്ഷൻ ഡ്യൂട്ടി നിളയ്ക്കും മെസ്സ് ഡ്യൂട്ടി കാളിയാറിനും ആണ് കിട്ടിയത് .എല്ലാ ഗ്രൂപ്പുകാരും അവരവരുടെ കടമകൾ കൃത്യമായി തന്നെ ചെയ്തു. അസംബ്ലിക്ക് ശേഷം എട്ടുമണിക്ക് പ്രഭാതഭക്ഷണം കഴിച്ചു തുടർന്ന് പത്തുമണിക്ക് പാറോട്ടുകോണത്തുള്ള അഗ്രികൾച്ചർ ഫാമിൽ ഞങ്ങൾ ഫാം വിസിറ്റിനായി പോയി PRITHIഎന്നാണ് ഫാം വിസിറ്റ് പ്രോഗ്രാമിന് പേര് നൽകിയത്. അവിടെ പോയി അവിടുത്തെ ഫാം കാണുകയും നെൽപ്പാടത്തിൽ ഇറങ്ങുകയും കള പറിക്കുകയും ചെയ്തു .ഒരു പുതിയ അനുഭവമായിരുന്നു അത് .അവിടത്തെ പ്രധാന ഉദ്യോഗസ്ഥൻ അഗ്രികൾച്ചറൽ ഫാമിന്റെ ചരിത്രവും അവിടുത്തെ പ്രവർത്തന രീ

സമന്വയ കമ്മ്യൂണിറ്റി ലീവിംഗ് ക്യാമ്പ് നാലാം ദിവസം

Image
15-02-2024,സമന്വയകമ്മ്യൂണിറ്റി ലീവിംഗ് ക്യാമ്പിൻ്റെ നാലാമത്തെ ദിവസമായ ഇന്ന് രാവിലെ ആറുമണിക്ക് ഡോക്ടർ ജെയിംസ്സാറിൻ്റെ നേതൃത്വത്തിൽ യോഗ ക്ലാസ് ഉണ്ടായിരുന്നു. തുടർന്ന് ഏഴുമണിക്ക് കബനി ഗ്രൂപ്പിൻറെ നേതൃത്വത്തിൽ പ്രഭാത അസംബ്ലിനടത്തി. ഇന്ന് കലാപരിപാടികളുടെ ചുമതല പമ്പയ്ക്കും ഡോക്കുമെന്റേഷൻ ഡ്യൂട്ടി പെരിയാറിനും പ്രോഗ്രാം ഡ്യൂട്ടി കബനിക്കും റിസപ്ഷൻ ഡ്യൂട്ടി ഭവാനിക്കും മെസ്സ് ഡ്യൂട്ടി നിളക്കും പ്രോജക്ട് ഡ്യൂട്ടി കാളിയാറിനും ആണ് ഉണ്ടായിരുന്നത് .എല്ലാ ഗ്രൂപ്പുകളും അവരവരുടെ കടമകൾ ഭംഗിയായി തന്നെ ചെയ്തു .അസംബ്ലിക്ക് ശേഷം എട്ടുമണിക്ക് എല്ലാവരും പ്രഭാതഭക്ഷണം കഴിച്ചു തുടർന്ന് 10 മണിയോടുകൂടി ഞങ്ങൾ എല്ലാവരും ജയ് മാതയിലെത്തുകയും അവിടെ ഐടിഐ പഠിക്കുന്ന കുട്ടികൾക്ക് അടിസ്ഥാനപരമായ ഗണിതം ,ഇംഗ്ലീഷ് മലയാളം , ഫിസിക്സ് , ബയോളജി എന്നിവ പഠിപ്പിക്കുകയും ചെയ്തു. ഞാനും ഹി ദയും അഞ്ജനയും ചേർന്ന് ഒരുമിച്ചാണ് മലയാളം പഠിപ്പിച്ചത്. വിജ്ഞാൻ എന്നാണ് പ്രോഗ്രാമിന് പേര് നൽകിയത്. അവിടം പുതിയൊരു അനുഭവമാണ് നൽകിയത് .തുടർന്ന് 12. 30 ഓടുകൂടി തിരിച്ച് കോളേജിൽ എത്തുകയും ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു .  ശേഷം മൂന്നുമണി മുതൽ കരുത്ത് എന്ന പേരി

സമന്വയ കമ്മ്യൂണിറ്റി ലീവിംഗ് ക്യാമ്പ് മൂന്നാം ദിവസം

Image
14-02-2024,സമന്വയ കമ്മ്യൂണിറ്റി ലീഗിന്റെ ക്യാമ്പിന്റെ മൂന്നാം ദിവസമായിരുന്ന ഇന്ന് രാവിലെ ആറുമണിക്ക് ഡോക്ടർ ജെയിംസ് സാറിൻ്റെ നേതൃത്വത്തിൽ യോഗ പരിശീലനം ഉണ്ടായിരുന്നു. തുടർന്ന് ഏഴുമണിമുതൽ പെരിയാർ ഗ്രൂപ്പിൻറെ നേതൃത്വത്തിൽ മോണിംഗ് അസംബ്ലി ഉണ്ടായിരുന്നു. മൂന്നാം ദിവസത്തെഡോക്കുമെന്റേഷൻ ജോലി പമ്പ ഗ്രൂപ്പിനുംപ്രോഗ്രാം ഡ്യൂട്ടി പെരിയാറിനും റിസപ്ഷൻ ഡ്യൂട്ടി കബനിക്കും മെസ്സ് ഡ്യൂട്ടി ഭവാനിക്കും പ്രോജക്ട് ഡ്യൂട്ടി നിളക്കും കലാപരിപാടികളുടെ ഡ്യൂട്ടി കാളിയാറിനും ആണ് നൽകിയത്. മോർണിംഗ് അസംബ്ലിക്ക് ശേഷം എട്ടുമണിക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കുകയും തുടർന്ന് ഈ -ടൈംസ് എന്ന പേരിൽ പ്രായമായ അമ്മമാർക്ക് ഡിജിറ്റൽ അവബോധം നൽകുന്നതിനായി കെഎസ്ആർടിസി ബസ്സിൽ ഞങ്ങൾ 9. 30 ഓടുകൂടി കാര്യവട്ടം എത്തുകയും അവിടെ അമ്മമാർക്ക് മൊബൈൽ ഫോൺ വഴി ആഹാരസാധനങ്ങൾ വാങ്ങുന്നതിനും കറൻ്റ്ബി ബിൽ അടയ്ക്കുന്നതിനും ഫോൺ റീചാർജ് ചെയ്യുന്നതിനും ഒക്കെ പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. വളരെ നല്ലൊരു അനുഭവമായിരുന്നു. തുടർന്ന്. 12 .30ന് കാര്യവട്ടത്ത് വച്ചുതന്നെ ഉച്ചഭക്ഷണം കഴിക്കുകയും ശേഷം ഞങ്ങൾ ഗാന്ധിഭവൻ സന്ദർശിക്കുകയും തുടർന്ന് രണ്ടുമണിക്ക് സ്പർശം എന്ന പ്ര

സമന്വയകമ്മ്യൂണിറ്റി ലീവിംഗ്ക്യാംമ്പ് രണ്ടാം ദിവസം

Image
13-02-2024,കമ്മ്യൂണിറ്റി ലീവിങ് ക്യാമ്പിന്റെ രണ്ടാമത്തെ ദിവസമായിരുന്നു .ഇന്ന് രാവിലെ ആറുമണി മുതൽ ഡോക്ടർ ജെയിംസ് ടി ജോസ് സാറിൻറെ നേതൃത്വത്തിൽ യോഗ ക്ലാസ് ഉണ്ടായിരുന്നു .തുടർന്ന് ഏഴുമണിക്ക് അസംബ്ലി ചേർന്നു .ശേഷം പ്രഭാതഭക്ഷണത്തിനുശേഷം പത്തുമണി മുതൽ ജീവൻ സാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ടീമിൻ്റെ അവയർനസ് ക്ലാസ് ഫയർ ആൻഡ് സേഫ്റ്റി ക്ലാസ് ഉണ്ടായിരുന്നു. ഫയർഫോഴ്സിലെ ഉദ്യോഗസ്ഥൻ അവരുടെ രക്ഷാപ്രവർത്തന ഉപകരണങ്ങളെ എല്ലാം ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തന്നു. തുടർന്ന് അല്പസമയം ഫ്ലാഷ് മോബിനായി ഞങ്ങൾ ഡാൻസ് പ്രാക്ടീസ് ചെയ്തു. ശേഷം 12 .30ന് ഉച്ചഭക്ഷണം കഴിക്കാൻ പോയി. തുടർന്ന് മൂന്നുമണിക്ക് സർവോദയ വിദ്യാലയ അംഗണത്തിൽ മുക്തി എന്ന പേരിൽ ലഹരി ഉപയോഗത്തിനെതിരെ ഞങ്ങളെല്ലാവരും ചേർന്ന് ഫ്ലാഷ് മോവും നാടകവും കളിച്ചു. പ്രോഗ്രാം വലിയ വിജയം ആയിരുന്നു. തുടർന്ന് തിരികെ കോളേജിലേക്ക് റാലി രൂപത്തിൽ എത്തുകയും. നാലര മുതൽ മിസ്റ്റർ ബിജു സൈമൺ സാറിന്റെ നേതൃത്വത്തിൽ സജീവം എന്ന പേരിൽ ലഹരി ഉപയോഗത്തിനെതിരെ ഉള്ള ബോധവൽക്കരണ ക്ലാസ് ഉണ്ടായിരുന്നു. കളികളിലൂടെയും തമാശകളിലൂടെയും വളരെ രസകരമായി സാർ ക്ലാസ്സ് എടുത്തു .തുടർന്ന് വൈകുനേരത്തെ ചായയ

സമന്വയ കമ്മ്യൂണിറ്റി ലീവിംഗ് ക്യാമ്പ്

Image
12-02-2024,സമന്വയ കമ്മ്യൂണിറ്റി ലീവിംഗ് ക്യാമ്പിന്റെ ഒന്നാമത്തെ ദിവസമായിരുന്നു .ഇന്ന് രാവിലെ കൃത്യം 8 മണിക്ക് ഞങ്ങൾ ഞങ്ങളുടെ സാധനങ്ങളുമായി കോളേജിൽ എത്തുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തു .തുടർന്ന് ഞങ്ങളെല്ലാവരും ചേർന്ന് ഉദ്ഘാടന പരിപാടികൾക്കുവേണ്ടി ഓഡിറ്റോറിയം അലങ്കരിക്കുകയും വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തു .10 മണിക്ക് ഉദ്ഘാടന പരിപാടികൾ ആരംഭിച്ചു .പ്രൊഫസർ ഡോക്ടർ ജോർജ് ഓണക്കൂർ സാറായിരുന്നു സമന്വയ കമ്മ്യൂണിറ്റി ലീവിംഗ് ക്യാമ്പ് ഉത്ഘടാനം ചെയ്ത് .ഒപ്പം മുഖ്യപ്രഭാഷണം നടത്തിയത് നാലാഞ്ചിറ വാർഡ് കൗൺസിലറായ ശ്രീ ജോൺസൺ ജോസഫ് ആയിരുന്നു. ശ്രീ ബ്രഹ്മ നായക മഹാദേവൻ സാറിൻറെ സാന്നിധ്യവും പരിപാടിക്ക് മികവേകി. പരിപാടിക്ക് സ്വാഗത പ്രസംഗം നടത്തിയത് പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ ജോജു ജോൺ സാറായിരുന്നു. പരിപാടിക്ക് ആശംസകൾ അറിയിച്ചത് പിടിഎ പ്രസിഡന്റായ പൂവച്ചൽ നാസർ കോളേജ് യൂണിയൻ ചെയർമാനായ രഞ്ജിതയുമായിരുന്നു .കമ്മ്യൂണിറ്റി ലീവിങ് ക്യാമ്പ് കോഡിനേറ്റർ ശ്രീമതി ഷൈനി ജേക്കബ് ആയിരുന്നു പരിപാടിക്ക് നന്ദി അറിയിച്ചത് .ഉദ്ഘാടന പരിപാടി നല്ല വിജയമായിരുന്നു .പ്രോഗ്രാം കോഡിനേറ്റേഴ്സ് ആയ കൃഷ്ണകുമാറിന്റെയും ശ്രുതി കൃഷ്ണയുടെയും സ

DEMO CLASS FOR FIRST YEAR STUDENTS

Image
6-02-2024,ഇന്ന് ഒന്നാം സെമസ്റ്റർ ബിഎഡ് വിദ്യാർത്ഥികൾക്ക് അധ്യാപന പരിശീലനത്തിന് മുന്നോടിയായി ഉള്ള ഡെമോ ക്ലാസ് ഞങ്ങൾ സീനിയർ വിദ്യാർത്ഥികൾ എടുത്തു കൊടുത്തു. ഒന്നാം സെമസ്റ്റർ മലയാളം വിദ്യാർഥികൾക്ക്  കെ .എം മാത്യുവിന്റെ ജീവിതം ഒരു പ്രാർത്ഥന എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ആത്മകഥാസാഹിത്യത്തെപ്പറ്റിയും കെഎം മാത്യുവിനെ പറ്റിയുമാണ് ഞാൻ ക്ലാസ്സെടുത്തത് ഡെമോ ക്ലാസിനുവേണ്ടി സെൻറ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായിരുന്നു വന്നിരുന്നത്. വളരെ സവിശേഷതയാർന്ന അനുഭവമായിരുന്നു.രണ്ടുദിവസങ്ങളിലായാണ് ഡെമോക്ലാസ് നടന്നത്.