CAPACITY BUILDING PROGRAMME

9-11-2022, ഇന്ന് ഒരു നല്ല ദിവസമായിരുന്നു. 9 മണി മുതൽ 9.45 വരെ M.Ed കാരുടെ അസംബ്ലി ഉണ്ടായിരുന്നു. തുടർന്ന്10 മണി മുതൽ 12.30 വരെ മനോജ് . ജി സാറിന്റെ capacity building class ഉണ്ടായിരുന്നു. വിനോദപരവും വിജ്ഞാനപരവുമായ രസകരമായ ക്ലാസ്സായിരുന്നു. ജീവിതം മാറ്റിമറിക്കുന്ന വളവ് എന്താണ് ? എന്ന ചോദ്യത്തിലൂടെയാണ് സാർ ക്ലാസ്സ് തുടങ്ങിയത്. നമ്മുടെ ജീവിതം മാറ്റിമറിക്കുന്ന വളവ് പുഞ്ചിരിയാണെന്ന് സാർ പറഞ്ഞു തന്നു. പിന്നീട് സാർ friendship quiz എന്ന രസകരമായ game കളിപ്പിച്ചു. വളരെ രസകരമായ game ആയിരുന്നു . നമ്മുടെ മനസ്സ് എപ്പോഴും open ആയിരിക്കണംഎന്നാൽ നമുക്ക് എന്തും ഉൾക്കൊള്ളാൻ കഴിയുമെന്ന് സാർ പറഞ്ഞു തന്നു. ഏതൊരു കാര്യത്തിനെയും നാം പുഞ്ചിരിയോടെ സമീപിക്കണമെന്നും ജീവിതത്തിൽ നല്ലതും മോശവുമായ ഒരുപാട് കാര്യങ്ങൾ നടക്കും അതിൽ നല്ലതിനെ എടുക്കണംമോശമായ കാര്യങ്ങൾ മറന്ന് കളയണം, ഏതൊരു കാര്യവും creative ആയി ചിന്തിക്കാനും അവതരിപ്പിക്കാനും നമുക്ക് കഴിയണം, നമ്മുടെ ചിന്തകൾക്ക് മാറ്റം വരണമെന്നും നമുക്ക് ഒരു specific goal വേണമെന്നും എങ്കിൽ മാത്രമെ നമുക്ക് ജീവിത വിജയം ഉണ്ടാകൂ എന്ന് തുടങ്ങി നിരവധി നല്ല ആശയങ്ങളും ഉപദേശങ്ങളും സാർ പകർന്ന് നല്കി. നമുക്ക് നമ്മുടെ തന്നെ കഴിവിനെ തിരിച്ചറിയാൻ സഹായിക്കുന്ന ഒരു game സാർ കളിപ്പിച്ചു.30 സെക്കന്റ് കൊണ്ട് നമുക്ക് പറ്റുന്നത്ര പൂജ്യം പേപ്പറിൽ വരയ്ക്കാൻ പറഞ്ഞു. അതിന് മുൻപ് നമുക്ക് എത്ര പൂജ്യം വരയ്ക്കാൻ കഴിയുമെന്ന് നേരത്തെ എഴുതി വയ്ക്കാൻ സാർ പറഞ്ഞ്. രണ്ട് മൂന്ന് അവസരങ്ങൾ സാർ ഞങ്ങൾക്ക് തന്നു. ഞാൻ ആദ്യം എഴുതിയ സംഖ്യയെക്കാൾ ഒരു പാട് പൂജ്യം കൂടുതൽ വരയ്ക്കാൻ എനിക്ക് കഴിഞ്ഞു. നമ്മൾ നമ്മുടെ കഴിവുകളെ കുറച്ചു കാണാനാണ് ശ്രമിക്കുന്നതെന്ന് ഈ game ലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു. വളരെ അധികം അറിവുകളും മൂല്യങ്ങളും പകർന്നു തന്ന രസകരമായ ക്ലാസ്സായിരുന്നു മനോജ് സാറിന്റെ ക്ലാസ്സ് .

Popular posts from this blog

ORIENTATION TO THE NEW ACADEMIC YEAR

സ്കൂൾ ഇൻ്റേൺഷിപ്പ് - day 31(29-07-2024)