മധ്യ വേനൽ അവധി കഴിഞ്ഞു. കോളേജ് തുറന്നു.
6-06-2024,ഇന്ന് മധ്യവേനൽ അവധിക്ക് ശേഷം കോളേജിൽ ക്ലാസ്സ് തുടങ്ങി. രാവിലെ 9.30 ന് സെമിനാർ ഹാളിൽ വച്ച് ജോജു സാറിൻ്റെ നേതൃത്വത്തിൽ സെമസ്റ്റർ ഓറിയൻ്റേഷനും ടീച്ചിംഗ് പ്രാക്ടീസ് മാർഗ്ഗനിർദ്ദേശങ്ങളും ഉണ്ടായിരുന്നു. തുടർന്ന് ആൻസി ടീച്ചറിന്റെയും മായടീച്ചറിൻ്റെയും ക്ലാസ്സുകൾ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 2.30 മുതൽ 3.30 വരെ പരിസ്ഥിതി ദിന പരിപാടിയുടെ ഉത്ഘാടനവും മലയാള സാഹിത്യത്തിൽ PHD നേടിയ പ്രിയങ്ക,ബോട്ടണിയിൽ ഗവേഷണം നടത്തിയ ശ്രുതി എന്നിവരെ അനുമോദിക്കുന്ന പരിപാടി ഉണ്ടായിരുന്നു. ശേഷം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈകൾ കോളേജിൽ നട്ടു .ഇന്ന് വളരെ നല്ലൊരു ദിവസമായിരുന്നു.