സ്കൂൾ ഇൻ്റേൺഷിപ് 8-ാം ദിവസം(21-06-2024)
21-06-2024,ഇന്ന് അദ്ധ്യാപന പരിശീലനത്തിന്റെ എട്ടാമത്തെ ദിവസമായിരുന്നു .ഇന്ന് രാവിലെ 8. 15ന് സ്കൂളിൽ എത്തുകയും ഹെഡ്മി സ്ട്രസ്സിൻ്റെ റൂമിൽ പോയി അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു. തുടർന്ന് 9 30 മുതൽ 10 മണി വരെ കിച്ചൻ ഡ്യൂട്ടി ഉണ്ടായിരുന്നു .ശേഷം 10 പത്തിന് അജ്ഞനയെ 9 uക്ലാസിൽ കൊണ്ടാക്കി. തുടർന്ന് 1. 15 മുതൽ 2 .30 വരെ മലയാളം പ്രസംഗം മത്സരത്തോടനുബന്ധിച്ച് മിനി ഓഡിറ്റോറിയത്തിൽ ഡ്യൂട്ടി ഉണ്ടായിരുന്നു. ശേഷം രണ്ട് അൻപത് മുതൽ മൂന്നു 35 വരെ 8 H1 ൽ എനിക്ക് ക്ലാസ് ഉണ്ടായിരുന്നു. അമ്മമ്മ എന്ന പാഠഭാഗത്തിന്റെപരീക്ഷ നടത്തുകയുംനോട്ട് നൽകുകയും ചെയ്തു. ഇന്ന്ആൻസി ടീച്ചർക്ലാസ് അബ്സർവേഷന് വന്നിരുന്നു. ഇന്ന് വളരെ നല്ല ദിവസമായിരുന്നു.