സ്കൂൾ ഇന്തേൺഷിപ്പ് 7-ാം ദിവസം(20-06-2024)
ഇന്ന് സ്കൂൾ ഇന്തേൺഷിപ്പ് ഏഴാമത്തെ ദിവസമായിരുന്നു .ഇന്ന് രാവിലെ 8:45 ഓടു കൂടി സ്കൂളിൽ എത്തുകയും ഹെഡ്മിസ്ട്രസ്സിന്റെ റൂമിൽ പോയി അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു .തുടർന്ന് 10 .15മുതൽ 11 മണിവരെ 8 H1 ക്ലാസിൽ എനിക്ക് ക്ലാസ് ഉണ്ടായിരുന്നു .അമ്മമ്മ എന്ന പാഠഭാഗത്തിന്റെ നോട്ട് ആണ് ഇന്ന് കൊടുത്തത് .തുടർന്ന് 11ന് അഞ്ജനയെ ഒമ്പത് യു ക്ലാസിൽ കൊണ്ടുവിട്ടു. ശേഷം 12. 10 മുതൽ ഒരു മണിവരെ ഉച്ചഭക്ഷണം കുട്ടികൾക്ക് വിളമ്പിക്കൊടുക്കാൻ പോയി. തുടർന്ന് 1. 15 മുതൽ 2 മണി വരെ മിനി ഓഡിറ്റോറിയത്തിൽ വായന മത്സരത്തിന്റെമൂല്യ നിർണയത്തിനായിപോയി ശേഷം നാലുമണിയോടുകൂടി അറ്റൻഡൻസ് സൈൻ ചെയ്തു സ്കൂളിൽ നിന്നിറങ്ങി ഇന്ന് വളരെ നല്ലൊരു ദിവസമായിരുന്നു.