12-07-2024 അധ്യാപക പരിശീലനം ഒന്നാം ദിവസം
12-06-2024,ഇന്ന് രണ്ടാംഘട്ട സ്കൂൾ ഇൻ്റക്ഷൻ്റെ ആദ്യത്തെ ദിനമായിരുന്നു. പട്ടം സെൻമേരീസ് സ്കൂളിൽ ആയിരുന്നു എനിക്ക് രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ ഭാഗമായി ലഭിച്ചത് .രാവിലെ 8. 45 ഓടുകൂടി സ്കൂളിൽ എത്തുകയുംമറ്റ് സഹ അധ്യാപക സുഹൃത്തുക്കളോടൊപ്പം ഹെഡ്മാസ്റ്ററിന്റെ റൂമിൽ പോകുകയും അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു .ശേഷം ഞങ്ങൾക്കിരിക്കാൻ ഇന്ന് ഓഡിറ്റോറിയം ആണ് ലഭിച്ചത്. അവിടെയിരുന്ന് മറ്റ് റെക്കോർഡ് വർക്കുകൾ ചെയ്തു. ഇന്ന് രണ്ടാമത്തെ പിരീഡ് അഞ്ജനയോടൊപ്പം ഒൻപത് യുയിൽ കൂടെ പോയി. ഇന്നെനിക്ക് ക്ലാസുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വൈകുന്നേരം നാലുമണിക്ക് ശേഷം ഹെഡ്മാസ്റ്ററിന്റെ റൂമിൽ പോകുകയും അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു .വളരെ വ്യത്യസ്തമായിട്ടുള്ള ഒരു പുതുമയാർന്ന അനുഭവം ആയിരുന്നു സ്കൂൾ അധ്യാപന പരിശീലനത്തിലെ ഒന്നാം ദിവസംലഭിച്ചത്.