അധ്യാപന പരിശീലനം നാലാം ദിവസം
9-10-2023,ഇന്ന് അധ്യാപന പരിശീലനത്തിന്റെ നാലാം ദിവസമായിരുന്നു.ഇന്ന് നാലാമത്തെ പിരീഡ് ആയിരുന്നു എനിക്ക് ക്ലാസ് ഉണ്ടായിരുന്നത്.11 50 മുതൽ 12 30 വരെയാണ് ഇന്ന് ക്ലാസ് എടുത്തത്.തുടർന്ന് ഉച്ചയ്ക്ക് ഡ്യൂട്ടി ഉണ്ടായിരുന്നു.ജീവിതം ഒരു പ്രാർത്ഥന എന്ന പാഠഭാഗമാണ് ഇന്ന് പഠിപ്പിച്ചത്.3. 30ന് പതിവുപോലെ സ്കൂളിൽക്ലാസ് .കഴിഞ്ഞു. 3. 45 സ്കൂളിൽ നിന്നിറങ്ങി.ഇന്ന് പാടാസൂത്രണ രേഖ അനുസരിച്ച് തന്നെയാണ് ക്ലാസ് എടുത്തത് സഹായത്തോടെ ജീവിതത്തിൽ പ്രാർത്ഥനയുടെ പ്രാധാന്യത്തെ പറ്റി സൂചിപ്പിച്ചു. കുട്ടികൾക്ക് കൃത്യമായി പ്രവർത്തനങ്ങൾ നൽകുകയും പഠനനിലവാരം വിലയിരുത്തുകയും തുടർ പ്രവർത്തനം നൽകുകയും ചെയ്തു പഠിപ്പിക്കുമ്പോൾ വേഗത കൂടി പോകുന്നു എന്ന ടീച്ചറിന്റെ അഭിപ്രായത്തിന്റെ ഭാഗമായി വേഗത കുറച്ച് ഇന്ന് നന്നായി ക്ലാസ് എടുക്കാൻ ശ്രമിച്ചു.