അധ്യാപന പരിശീലനം പത്താം ദിവസം
2-11-2023,ഇന്ന് അധ്യാപന പരിശീലനത്തിന്റെ പത്താമത്തെ ദിവസമായിരുന്നു . ഇന്ന് രാവിലെ എട്ടു മണിക്ക് സ്കൂളിൽ എത്തുകയും അറ്റൻ സൈൻ ചെയ്യുകയും ചെയ്തു .തുടർന്ന് 8 45 മുതൽ 9:20 വരെ മോണിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു. മോണിംഗ് ഡ്യൂട്ടിക്ക് ശേഷം ബിന്ദു ടീച്ചറിന്റെ കയ്യിൽ നിന്നും സബ്സ്റ്റിറ്റ്യൂഷൻ ലിസ്റ്റ് വാങ്ങി സഹഅധ്യാപക സുഹൃത്തുക്കൾക്ക് നൽകി. ഇന്ന് 11. 10 മുതൽ 11 .50 വരെയുള്ള മൂന്നാമത്തെ പിരീഡ് ആയിരുന്നു 9 സീയിൽഎനിക്ക് പഠിപ്പിക്കാൻ ഉണ്ടായിരുന്നത്. ഇന്ന് 12 ആമത്തെ പാഠസൂത്രണ രേഖയാണ് പഠിപ്പിച്ചത്. ഇന്ന് കുട്ടികൾ വളരെ ശ്രദ്ധയോടു തന്നെ ക്ലാസിൽ ഇരുന്നു. വളരെ നന്നായി തന്നെ കുട്ടികളെ പഠിപ്പിക്കാൻ കഴിഞ്ഞു .ഇന്ന് 1 30 മുതൽ 2 30 വരെ ഞങ്ങൾ അധ്യാപക വിദ്യാർത്ഥികൾ ചേർന്ന് കേരളപ്പിറവിയുമായി ബന്ധപ്പെട്ട ഒരു ക്വിസ് മത്സരം സ്കൂളിൽ സംഘടിപ്പിച്ചു. പ്ലസ് വൺ വിദ്യാർഥികളാണ് മത്സരത്തിൽ വിജയിച്ചത്.3.45 ഓടു കൂടി അറ്റൻഡൻസ് രജിസ്റ്റർ സൈൻ ചെയ്ത് ഞാൻ സ്കൂളിൽ നിന്നിറങ്ങി .ഇന്ന് നല്ലൊരു ദിവസമായിരുന്നു