അധ്യാപന പരിശീലനം എട്ടാം ദിവസം
13-10-2023,ഇന്ന് അധ്യാപന പരിശീലനത്തിന്റെ എട്ടാമത്തെ ദിവസമായിരുന്നു .ഇന്ന് കൊടിയേറ്റം എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്. ഇന്ന് 8:36ന് സ്കൂളിലെത്തി ഹെഡ്മാസ്റ്ററിന്റെ റൂമിൽ പോയി അറ്റൻഡൻസ് സൈൻ ചെയ്തു .തുടർന്ന് 8 .45 മുതൽ 9:20 വരെ മോണിംഗ് ഡ്യൂട്ടി ചെയ്തു. ഇന്നെനിക്ക് ഗ്രൗണ്ട് ഫ്ലോറിൽ ആണ് ഡ്യൂട്ടി കിട്ടിയത്. 9 20ന് ഡ്യൂട്ടി കഴിഞ്ഞു തുടർന്ന് 9 25ന് ബിന്ദു ടീച്ചറിന്റെ കയ്യിൽ നിന്നും സബ്സ്റ്റിറ്റ്യൂഷൻ വാങ്ങി. ഇന്ന് എനിക്ക് രണ്ട് പിരീഡ് ഉണ്ടായിരുന്നു .2, 7 എന്നീ പിരീഡുകൾ ആണ് ക്ലാസ് എടുത്തത്. രണ്ടാമത്തെ പിരീഡിൽ കൊടിയേറ്റം എന്ന പാഠഭാഗം പഠിപ്പിച്ച തീർത്തു. തുടർന്ന് ഏഴാമത്തെ പിരീഡിൽ കൊടിയേറ്റം സിനിമയുടെ പാഠഭാഗം സിനിമ രൂപം കുട്ടികൾക്ക് കാണിച്ചുകൊടുത്തു.കുട്ടികൾക്കെല്ലാം അത് വളരെ ഇഷ്ടപ്പെട്ടു. ഇന്ന് വളരെ നന്നായി തന്നെ ക്ലാസ് എടുക്കാൻ കഴിഞ്ഞു. തുടർന്ന് മൂന്നു 30ന് ക്ലാസ് അവസാനിച്ചു. ഹെഡ്മാസ്റ്ററിന്റെ റൂമിൽ പോയി അറ്റൻഡൻസ് സൈൻ ചെയ്തു സ്കൂളിൽ നിന്നിറങ്ങി.