അധ്യാപന പരിശീലനം പതിനാലാം ദിവസം
8-11-2023,ഇന്ന് അധ്യാപന പരിശീലനത്തിന്റെ പതിനാലാമത്തെ ദിവസമായിരുന്നു .ഇന്ന് പതിനാറാമത്തെ പാഠസൂത്രണ രേഖയാണ് പഠിപ്പിച്ചത്. പതിവുപോലെ 8 .30 തന്നെ കോളേജിലെത്തി .തുടർന്ന് ഹെഡ്മാസ്റ്റർ റൂമിൽ പോയി അറ്റൻഡൻസ് സൈൻ ചെയ്തു . ഇന്ന് ഗ്രൗണ്ടിലാണ് എനിക്ക് മോണിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നത്. മോണിംഗ് ഡ്യൂട്ടിക്ക് ശേഷംബിന്ദുടീച്ചറിന്റെ അടുത്ത് പോയി സബ്സ്റ്റിറ്റ്യൂഷൻ വാങ്ങുകയും എല്ലാവർക്കും നൽകുകയും ചെയ്തു. തുടർന്ന് 11 .50 മുതൽ 12 .30 വരെയുള്ള പീരീഡ് ആയിരുന്നു എനിക്ക് 9 C യിൽക്ലാസ് ഉണ്ടായിരുന്നത്. കാഴ്ചയുടെ സംഗീതം എന്ന യൂണിറ്റിലെ വെളിച്ചത്തിന്റെ വിരലുകൾ എന്ന പാഠഭാഗമാണ് ഇന്ന് പഠിപ്പിച്ചത് .വളരെ നന്നായി തന്നെ ക്ലാസ് എടുക്കാൻ കഴിഞ്ഞു. 3.45 ഓടുകൂടിഅറ്റന്റൻസ് സൈൻ ചെയ്തു സ്കൂളിൽ നിന്ന് ഇറങ്ങി.