സമന്വയ കമ്മ്യൂണിറ്റി ലീവിംഗ് ക്യാമ്പ് മൂന്നാം ദിവസം
14-02-2024,സമന്വയ കമ്മ്യൂണിറ്റി ലീഗിന്റെ ക്യാമ്പിന്റെ മൂന്നാം ദിവസമായിരുന്ന ഇന്ന് രാവിലെ ആറുമണിക്ക് ഡോക്ടർ ജെയിംസ് സാറിൻ്റെ നേതൃത്വത്തിൽ യോഗ പരിശീലനം ഉണ്ടായിരുന്നു. തുടർന്ന് ഏഴുമണിമുതൽ പെരിയാർ ഗ്രൂപ്പിൻറെ നേതൃത്വത്തിൽ മോണിംഗ് അസംബ്ലി ഉണ്ടായിരുന്നു. മൂന്നാം ദിവസത്തെഡോക്കുമെന്റേഷൻ ജോലി പമ്പ ഗ്രൂപ്പിനുംപ്രോഗ്രാം ഡ്യൂട്ടി പെരിയാറിനും റിസപ്ഷൻ ഡ്യൂട്ടി കബനിക്കും മെസ്സ് ഡ്യൂട്ടി ഭവാനിക്കും പ്രോജക്ട് ഡ്യൂട്ടി നിളക്കും കലാപരിപാടികളുടെ ഡ്യൂട്ടി കാളിയാറിനും ആണ് നൽകിയത്. മോർണിംഗ് അസംബ്ലിക്ക് ശേഷം എട്ടുമണിക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കുകയും തുടർന്ന് ഈ -ടൈംസ് എന്ന പേരിൽ പ്രായമായ അമ്മമാർക്ക് ഡിജിറ്റൽ അവബോധം നൽകുന്നതിനായി കെഎസ്ആർടിസി ബസ്സിൽ ഞങ്ങൾ 9. 30 ഓടുകൂടി കാര്യവട്ടം എത്തുകയും അവിടെ അമ്മമാർക്ക് മൊബൈൽ ഫോൺ വഴി ആഹാരസാധനങ്ങൾ വാങ്ങുന്നതിനും കറൻ്റ്ബി ബിൽ അടയ്ക്കുന്നതിനും ഫോൺ റീചാർജ് ചെയ്യുന്നതിനും ഒക്കെ പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. വളരെ നല്ലൊരു അനുഭവമായിരുന്നു. തുടർന്ന്. 12 .30ന് കാര്യവട്ടത്ത് വച്ചുതന്നെ ഉച്ചഭക്ഷണം കഴിക്കുകയും ശേഷം ഞങ്ങൾ ഗാന്ധിഭവൻ സന്ദർശിക്കുകയും തുടർന്ന് രണ്ടുമണിക്ക് സ്പർശം എന്ന പ്രോഗ്രാമിന് പേര് നൽകി അമ്മത്തൊട്ടിൽ സന്ദർശിക്കുകയും ചെയ്തു. അവിടെയുള്ള ഒരു ഉദ്യോഗസ്ഥ അമ്മത്തൊട്ടിലിന്റെ പ്രവർത്തനത്തെ പറ്റി ഞങ്ങൾക്ക് ക്ലാസ്സ് എടുത്തു തന്നു തുടർന്ന് മൂന്നുമണിക്ക് വേസ്റ്റ് മാനേജ്മെന്റിനെപ്പറ്റി കമ്മ്യൂണിറ്റി സർവേ നടത്താൻ ഞങ്ങൾ രാജാജി നഗർ സന്ദർശിച്ചു .വളരെയധികം സ്നേഹമുള്ള മനുഷ്യരാണ് അവിടെ കഴിയുന്നത്. തുടർന്ന് 5 മണിയോടുകൂടി ഞങ്ങൾ കോളേജിൽ എത്തി ചായ കുടിച്ചു ശേഷം പട്ടം നിർമ്മാണം നടത്തി. 8 .30ന് ക്യാമ്പ് അവലോകനം നടത്തിയ ശേഷം ഞങ്ങൾ രാത്രിയിലെ ആഹാരം കഴിച്ചു. ശേഷം ഗിരി ദീപം കൺവെൻഷൻ സെന്ററിലേക്ക് നടന്നു. മൂന്നാമത്തെ ദിവസവും വളരെ നല്ല അനുഭവങ്ങൾ ആയിരുന്നു നൽകിയത്.