സമന്വയ കമ്മ്യൂണിറ്റി ലീവിംഗ് ക്യാമ്പ്
12-02-2024,സമന്വയ കമ്മ്യൂണിറ്റി ലീവിംഗ് ക്യാമ്പിന്റെ ഒന്നാമത്തെ ദിവസമായിരുന്നു .ഇന്ന് രാവിലെ കൃത്യം 8 മണിക്ക് ഞങ്ങൾ ഞങ്ങളുടെ സാധനങ്ങളുമായി കോളേജിൽ എത്തുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തു .തുടർന്ന് ഞങ്ങളെല്ലാവരും ചേർന്ന് ഉദ്ഘാടന പരിപാടികൾക്കുവേണ്ടി ഓഡിറ്റോറിയം അലങ്കരിക്കുകയും വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തു .10 മണിക്ക് ഉദ്ഘാടന പരിപാടികൾ ആരംഭിച്ചു .പ്രൊഫസർ ഡോക്ടർ ജോർജ് ഓണക്കൂർ സാറായിരുന്നു സമന്വയ കമ്മ്യൂണിറ്റി ലീവിംഗ് ക്യാമ്പ് ഉത്ഘടാനം ചെയ്ത് .ഒപ്പം മുഖ്യപ്രഭാഷണം നടത്തിയത് നാലാഞ്ചിറ വാർഡ് കൗൺസിലറായ ശ്രീ ജോൺസൺ ജോസഫ് ആയിരുന്നു. ശ്രീ ബ്രഹ്മ നായക മഹാദേവൻ സാറിൻറെ സാന്നിധ്യവും പരിപാടിക്ക് മികവേകി. പരിപാടിക്ക് സ്വാഗത പ്രസംഗം നടത്തിയത് പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ ജോജു ജോൺ സാറായിരുന്നു. പരിപാടിക്ക് ആശംസകൾ അറിയിച്ചത് പിടിഎ പ്രസിഡന്റായ പൂവച്ചൽ നാസർ കോളേജ് യൂണിയൻ ചെയർമാനായ രഞ്ജിതയുമായിരുന്നു .കമ്മ്യൂണിറ്റി ലീവിങ് ക്യാമ്പ് കോഡിനേറ്റർ ശ്രീമതി ഷൈനി ജേക്കബ് ആയിരുന്നു പരിപാടിക്ക് നന്ദി അറിയിച്ചത് .ഉദ്ഘാടന പരിപാടി നല്ല വിജയമായിരുന്നു .പ്രോഗ്രാം കോഡിനേറ്റേഴ്സ് ആയ കൃഷ്ണകുമാറിന്റെയും ശ്രുതി കൃഷ്ണയുടെയും സജീവ പങ്കാളിത്തം പരിപാടിയിൽ ഉണ്ടായിരുന്നു. തുടർന്ന് 10 45 മാർ ഇവാനിയോസ് കോളേജ് ബസ്സിൽ ഞങ്ങൾ അനന്തപുരി ഹോസ്പിറ്റലിലേക്ക് പോവുകയും 11 .20 ഓടു കൂടി ഹോസ്പിറ്റലിൽ എത്തുകയും ചെയ്തു .തുടർന്ന്"SWATHI"എന്നപേരിൽ അവിടെ ആരോഗ്യത്തെ പറ്റിയുള്ള ഒരു ബോധവൽക്കരണപരിപാടി ഉണ്ടായിരുന്നു .എമർജൻസി മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ എച്ച് ഒ ഡി ആയിരുന്ന ഡോക്ടർ ഷിജു സ്റ്റാൻലി സാറായിരുന്നു ക്ലാസ് എടുത്തത്. അടിയന്തരഘട്ടത്തിൽ ഒരു ജീവൻ രക്ഷിക്കാൻ എന്തെല്ലാം ചെയ്യാം എന്നതിനെപ്പറ്റി വളരെ മികച്ച രീതിയിൽ ഊർജ്ജത്തോടെ സാർ ക്ലാസ് എടുത്തു. 1.30ന് തുടർന്ന് ഞങ്ങൾ ഉച്ചഭക്ഷണത്തിനായി പോവുകയും ശേഷം രണ്ട് പിഎം മുതൽ 4 30 പിഎം വരെ പ്രഥമ ശുശ്രൂഷയെ പറ്റിയുള്ള പ്രാക്ടിക്കൽ ക്ലാസും ഡെമോൺസ്ട്രേഷൻ ക്ലാസും ഉണ്ടായിരുന്നു. ഞങ്ങൾക്കെല്ലാവർക്കും അതിൽ പങ്കാളിയാവാൻ സാർ അവസരം നൽകി. ജീവിതത്തിൽ വളരെ ഉപകാരപ്രദമായിരുന്ന ക്ലാസ് ആയിരുന്നു ഡോക്ടർ ഷിജു സ്റ്റാൻഡിൽ സാറിൻറെ ക്ലാസ്സ് 'സാറിന് ചെറിയൊരു സ്നേഹസമ്മാനം നൽകി 4. 30ന് ഞങ്ങൾ അനന്തപുരി ഹോസ്പിറ്റലിൽ നിന്നും കോളേജിലേക്ക് യാത്ര തിരിച്ചു. 5.10 ന് കോളേജിൽ എത്തുകയും അവിടെനിന്ന് ചായയും പലഹാരവും കഴിക്കുകയും ചെയ്തു .തുടർന്ന് ആറുമണി മുതൽ ഏഴ് മണി വരെ ശ്രീജിത്ത് ഐപിഎസ് സാറിന്റെ ജെൻ്റർ സെൻസി സ്റ്റേഷൻ എന്ന വിഷയത്തെ ആധാരമാക്കിയുള്ള വളരെ നല്ലൊരു ക്ലാസ് ഉണ്ടായിരുന്നു. സ്വന്തം വ്യക്തിഗത അനുഭവങ്ങളും തൊഴിൽ രംഗത്തെ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ച് വളരെ മനോഹരമായ ഫലപ്രദമായ ഒരു ക്ലാസ് ആയിരുന്നു അത് .തുടർന്ന് 7 .30 മുതൽ 8 .30 വരെ ആഹാരത്തിനുശേഷം 8.30 മുതൽ ഒന്നാം ദിവസത്തെ ക്യാമ്പിന്റെ റിഫ്ലക്ഷൻ ആയിരുന്നു കുട്ടികൾ പങ്കുവെച്ചത്. തുടർന്ന് ഗിരിദീപം കൺവെൻഷൻ സെന്ററിലേക്ക് രാത്രിയിലേക്കുള്ള സ്റ്റേയ്ക്കായി ഞങ്ങൾ സാധനങ്ങളുമായി പോയി. വളരെ നല്ലൊരു അനുഭവമാണ് ക്യാമ്പിന്റെ ഒന്നാം ദിവസം ലഭിച്ചത്.