അധ്യാപന പരിശീലനം അഞ്ചാം ദിവസം
10-10-2023,ഇന്ന് അധ്യാപന പരിശീലനത്തിന്റെ അഞ്ചാമത്തെ ദിവസമായിരുന്നു .ഇന്ന് എനിക്ക് നാലാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് . കൂടാതെ രണ്ടാമത്തെ പിരീഡും ഏഴാമത്തെ പിരീഡും9 സിയിൽ ക്ലാസ് എടുക്കാൻ കഴിഞ്ഞു. അതിനാൽ തന്നെ ഇന്ന് മൂന്ന് പാഠസൂത്രണ രേഖ പഠിപ്പിക്കാൻ കഴിഞ്ഞു . കാഴ്ചയുടെ സംഗീതം എന്ന യൂണിറ്റിന്റെ പ്രവേശകം കുട്ടികളെ പരിചയപ്പെടുത്തുകയും കൊടിയേറ്റം എന്ന തിരക്കഥ പഠിപ്പിക്കുന്നതിന് വേണ്ടി തിരക്കഥയുടെ സവിശേഷതകളെല്ലാം പറഞ്ഞു കൊടുത്തിട്ടാണ് പാഠഭാഗത്തിലേക്ക് പ്രവേശിച്ചത് സിനിമയുമായി ബന്ധപ്പെട്ട പാഠഭാഗമാണ് കുട്ടികൾക്ക് പഠിക്കാനുള്ളതിനാൽ തന്നെ അതിനോട് കുട്ടികൾ വളരെയധികം താൽപര്യം കാണിച്ചിരുന്നു .കുട്ടികൾ എല്ലാവരും ക്ലാസിൽ നന്നായി ശ്രദ്ധിക്കുകയും പഠന പ്രവർത്തനങ്ങൾ കൃത്യമായി ചെയ്യുകയും ചെയ്തു. മൂന്ന് 45 കൂടി ഇന്ന് സ്കൂളിൽ നിന്നിറങ്ങി.