സമന്വയ കമ്മ്യൂണിറ്റി ലീവിംഗ് ക്യാമ്പ് നാലാം ദിവസം

15-02-2024,സമന്വയകമ്മ്യൂണിറ്റി ലീവിംഗ് ക്യാമ്പിൻ്റെ നാലാമത്തെ ദിവസമായ ഇന്ന് രാവിലെ ആറുമണിക്ക് ഡോക്ടർ ജെയിംസ്സാറിൻ്റെ നേതൃത്വത്തിൽ യോഗ ക്ലാസ് ഉണ്ടായിരുന്നു. തുടർന്ന് ഏഴുമണിക്ക് കബനി ഗ്രൂപ്പിൻറെ നേതൃത്വത്തിൽ പ്രഭാത അസംബ്ലിനടത്തി. ഇന്ന് കലാപരിപാടികളുടെ ചുമതല പമ്പയ്ക്കും ഡോക്കുമെന്റേഷൻ ഡ്യൂട്ടി പെരിയാറിനും പ്രോഗ്രാം ഡ്യൂട്ടി കബനിക്കും റിസപ്ഷൻ ഡ്യൂട്ടി ഭവാനിക്കും മെസ്സ് ഡ്യൂട്ടി നിളക്കും പ്രോജക്ട് ഡ്യൂട്ടി കാളിയാറിനും ആണ് ഉണ്ടായിരുന്നത് .എല്ലാ ഗ്രൂപ്പുകളും അവരവരുടെ കടമകൾ ഭംഗിയായി തന്നെ ചെയ്തു .അസംബ്ലിക്ക് ശേഷം എട്ടുമണിക്ക് എല്ലാവരും പ്രഭാതഭക്ഷണം കഴിച്ചു തുടർന്ന് 10 മണിയോടുകൂടി ഞങ്ങൾ എല്ലാവരും ജയ് മാതയിലെത്തുകയും അവിടെ ഐടിഐ പഠിക്കുന്ന കുട്ടികൾക്ക് അടിസ്ഥാനപരമായ ഗണിതം ,ഇംഗ്ലീഷ് മലയാളം , ഫിസിക്സ് , ബയോളജി എന്നിവ പഠിപ്പിക്കുകയും ചെയ്തു. ഞാനും ഹി ദയും അഞ്ജനയും ചേർന്ന് ഒരുമിച്ചാണ് മലയാളം പഠിപ്പിച്ചത്. വിജ്ഞാൻ എന്നാണ് പ്രോഗ്രാമിന് പേര് നൽകിയത്. അവിടം പുതിയൊരു അനുഭവമാണ് നൽകിയത് .തുടർന്ന് 12. 30 ഓടുകൂടി തിരിച്ച് കോളേജിൽ എത്തുകയും ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു .  ശേഷം മൂന്നുമണി മുതൽ കരുത്ത് എന്ന പേരിൽ സെൽഫ് ഡിഫൻസ് ക്ലാസ് ഉണ്ടായിരുന്നു .വളരെ നല്ല ക്ലാസ്സ് ആയിരുന്നു ജയ് മാതയിൽ ക്ലാസ് എടുക്കാൻ പോയ അവസരത്തിൽ ഞങ്ങളുടെ ചില ചിത്രകാരായ കൂട്ടുകാർ ചേർന്ന് ജയ് മാതയിലെ മതിൽ പ്രകൃതിയുമായി ബന്ധപ്പെട്ട ചായ ചിത്രം വരച്ചു. സെൽഫ് ഡിഫൻസ് ക്ലാസ് വളരെയധികം ഉപകാരപ്രദമായിരുന്നു. തുടർന്ന് 5 മണി മുതൽ കൾച്ചറൽ പ്രോഗ്രാം ഉണ്ടായിരുന്നു .8:30ന് ക്യാമ്പ് അവലോകനം നടത്തുകയും കുട്ടികൾ അവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കുകയും ചെയ്തു ശേഷം രാത്രി ഭക്ഷണം കഴിക്കുകയും കൺവെൻഷൻ സെന്ററിലേക്ക് മടങ്ങുകയും ചെയ്തു.

Popular posts from this blog

CAPACITY BUILDING PROGRAMME

അധ്യാപന പരിശീലനം ഒമ്പതാം ദിവസം

സ്കൂൾ ഇൻ്റേൺഷിപ്പ് day 30(26-07-2024)