അധ്യാപന പരിശീലനം മുപ്പതാം ദിവസം
01-12-2023,ഇന്ന് അധ്യാപക പരിശീലനത്തിന്റെ മുപ്പതാം ദിവസമായിരുന്നു .ഇന്ന് 8:46 സ്കൂളിൽ എത്തുകയും അറ്റൻഡൻസ് സൈൻ ചെയ്യുകയും തുടർന്ന് 9 20ന് ബിന്ദു ടീച്ചറിന്റെ അടുത്ത് പോയി സബ്സ്റ്റിറ്റ്യൂഷൻ വാങ്ങുകയും ചെയ്തു. ഇന്ന് 10. 30 മുതൽ 11 മണിവരെ 9 സീയിൽ എനിക്ക് ക്ലാസ് ഉണ്ടായിരുന്നു. രണ്ട് ടാക്സിക്കാർ എന്ന് ഓർമ്മക്കുറിപ്പാണ് ഇന്ന് പഠിപ്പിച്ചത്. ഉച്ചയ്ക്ക് ശേഷം 2. 45 മുതൽ 3 .30 വരെ 8 ഡി ക്ലാസ്സിൽ വച്ച് ഗോപികയുംനീരജും ഞാനും കൂടി ചേർന്ന് ടൈം മാനേജ്മെന്റിനെ പറ്റി ബോധവൽക്കരണ ക്ലാസ് നടത്തി. ക്ലാസ് നല്ല വിജയകരമായിരുന്നു .3.50 ഓടുകൂടി അറ്റൻഡൻസ് സൈൻ ചെയ്തു സ്കൂളിൽ നിന്നിറങ്ങി.