അധ്യാപക പരിശീലനം ഇരുപതാം ദിവസം
16-11-2023,ഇന്ന് അധ്യാപക പരിശീലനത്തിന്റെ ഇരുപതാമത്തെ ദിവസമായിരുന്നു .ഇന്ന് 8:30ന് സ്കൂളിൽ എത്തുകയും അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു .തുടർന്ന് 8 .40 മുതൽ 9:20 വരെ ഫ്രണ്ട് ഗേറ്റിൽ ഡ്യൂട്ടി ഉണ്ടായിരുന്നു. ഡ്യൂട്ടിക്ക് ശേഷം ബിന്ദു ടീച്ചറിന്റെ അടുത്ത് പോയി സബ്സ്റ്റിറ്റ്യൂഷൻ വാങ്ങുകയും ഓരോരുത്തർക്കും ഡ്യൂട്ടി നൽകുകയും ചെയ്തു .തുടർന്ന് 11. 45 മുതൽ 12 .30 വരെ എനിക്ക് ക്ലാസ് 9C യിൽ ക്ലാസ്സ് ഉണ്ടായിരുന്നു .പി ഭാസ്കരൻ്റെ കാളകൾ എന്ന പാഠഭാഗമാണ് ഇന്ന് പഠിപ്പിച്ചത്. വളരെ നന്നായി തന്നെ പഠിപ്പിക്കാൻ കഴിഞ്ഞു .തുടർന്ന് 12. 30 മുതൽ 1. 20 വരെ ഉച്ചയ്ക്ക് ഡ്യൂട്ടി ഉണ്ടായിരുന്നു. 3 .35 ന് അറ്റൻഡൻസ് സൈൻ ചെയ്തു സ്കൂളിൽ നിന്നിറങ്ങി.