അധ്യാപന പരിശീലനം പതിനാറാം ദിവസം
9-11-2023,ഇന്ന് അധ്യാപന പരിശീലനത്തിന്റെ പതിനാറാമത്തെ ദിവസമായിരുന്നു. ഇന്ന് പതിവുപോലെ എട്ടു മുപ്പത് കഴിഞ്ഞപ്പോൾ സ്കൂളിലെത്തി .തുടർന്ന് 8. 45 മുതൽ 9 30 വരെ രണ്ടാം നിലയിൽ മോണിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു . ഡ്യൂട്ടിക്ക് ശേഷം ഹെഡ്മാസ്റ്ററിന്റെ റൂമിൽ പോയി അറ്റന്റൻസ് സയൻസ് ചെയ്തു . ഇന്ന്എനിക്ക് രണ്ട് ,ഏഴ് എന്നീ പിരീഡുകളിൽ 9 സിയിൽ ക്ലാസ് ഉണ്ടായിരുന്നു. ഇന്ന് പാരിന്റെ നന്മയ്ക്കെത്ര എന്ന യൂണിറ്റിലെ പ്രവേശകവും കാളകൾഎന്ന പാഠഭാഗവുമാണ് കുട്ടികളെ പഠിപ്പിച്ചത്. ഇന്ന് ക്ലാസ് നിയന്ത്രണം അല്പം പ്രയാസകരമായി തോന്നി എങ്കിലും ഒരുവിധം ക്ലാസ് നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശ്രമിച്ചു .മൂന്നു നാല്പതോടുകൂടി അറ്റൻഡൻസ് സൈൻ ചെയ്ത് സ്കൂളിൽ നിന്നിറങ്ങി.