സമന്വയകമ്മ്യൂണിറ്റി ലീവിംഗ്ക്യാംമ്പ് രണ്ടാം ദിവസം
13-02-2024,കമ്മ്യൂണിറ്റി ലീവിങ് ക്യാമ്പിന്റെ രണ്ടാമത്തെ ദിവസമായിരുന്നു .ഇന്ന് രാവിലെ ആറുമണി മുതൽ ഡോക്ടർ ജെയിംസ് ടി ജോസ് സാറിൻറെ നേതൃത്വത്തിൽ യോഗ ക്ലാസ് ഉണ്ടായിരുന്നു .തുടർന്ന് ഏഴുമണിക്ക് അസംബ്ലി ചേർന്നു .ശേഷം പ്രഭാതഭക്ഷണത്തിനുശേഷം പത്തുമണി മുതൽ ജീവൻ സാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ടീമിൻ്റെ അവയർനസ് ക്ലാസ് ഫയർ ആൻഡ് സേഫ്റ്റി ക്ലാസ് ഉണ്ടായിരുന്നു. ഫയർഫോഴ്സിലെ ഉദ്യോഗസ്ഥൻ അവരുടെ രക്ഷാപ്രവർത്തന ഉപകരണങ്ങളെ എല്ലാം ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തന്നു. തുടർന്ന് അല്പസമയം ഫ്ലാഷ് മോബിനായി ഞങ്ങൾ ഡാൻസ് പ്രാക്ടീസ് ചെയ്തു. ശേഷം 12 .30ന് ഉച്ചഭക്ഷണം കഴിക്കാൻ പോയി. തുടർന്ന് മൂന്നുമണിക്ക് സർവോദയ വിദ്യാലയ അംഗണത്തിൽ മുക്തി എന്ന പേരിൽ ലഹരി ഉപയോഗത്തിനെതിരെ ഞങ്ങളെല്ലാവരും ചേർന്ന് ഫ്ലാഷ് മോവും നാടകവും കളിച്ചു. പ്രോഗ്രാം വലിയ വിജയം ആയിരുന്നു. തുടർന്ന് തിരികെ കോളേജിലേക്ക് റാലി രൂപത്തിൽ എത്തുകയും. നാലര മുതൽ മിസ്റ്റർ ബിജു സൈമൺ സാറിന്റെ നേതൃത്വത്തിൽ സജീവം എന്ന പേരിൽ ലഹരി ഉപയോഗത്തിനെതിരെ ഉള്ള ബോധവൽക്കരണ ക്ലാസ് ഉണ്ടായിരുന്നു. കളികളിലൂടെയും തമാശകളിലൂടെയും വളരെ രസകരമായി സാർ ക്ലാസ്സ് എടുത്തു .തുടർന്ന് വൈകുനേരത്തെ ചായയ്ക്കുശേഷം 5 .30 മുതൽ ഗെയിംസ് ആയിരുന്നു .ശേഷം എട്ടു മുപ്പതിന് ക്യാമ്പ് അവലോകനം നടത്തി രാത്രി ഭക്ഷണം കഴിക്കാനായി പോയി. രാത്രി ഭക്ഷണത്തിനുശേഷം കൺവെൻഷൻ സെന്ററിലേക്ക് പോയി. രണ്ടാം ദിവസത്തെ പ്രോഗ്രാം ചെയ്തത് പമ്പാ ഗ്രൂപ്പും റിസപ്ഷൻ ഡ്യൂട്ടി പെരിയാറും മെസ്സ് ഡ്യൂട്ടി കബനി യും കലാപരിപാടികളുടെ ഡ്യൂട്ടി കാളി ആറിനും ആയിരുന്നു .എല്ലാവരും അവരവരുടെ കടമകൾ ഭംഗിയായി തന്നെ ചെയ്തു.