അധ്യാപന പരിശീലനം പന്ത്രണ്ടാം ദിവസം
6-11-2023,ഇന്ന് അധ്യാപന പരിശീലനത്തിന്റെ 12 ദിവസമായിരുന്നു. ഇന്ന് പതിവുപോലെ സ്കൂളിൽ എത്തുകയും ഹെഡ്മാസ്റ്റർ റൂമിൽ പോയി അറ്റൻഡൻസ് ബുക്ക് ഒപ്പിടുകയും ചെയ്തു .മോണിംഗ് ഡ്യൂട്ടിക്ക് ശേഷംബിന്ദുടീച്ചറിന്റെ അടുത്ത് പോവുകയുംസബ്സ്റ്റിറ്റ്യൂഷൻ വാങ്ങുകയും അത് സഹ അധ്യാപക വിതരണം ചെയ്യുകയും ചെയ്തു.കേരളപ്പിറവിയുടെ ഭാഗമായി നിയമസഭയിൽ നടക്കുന്ന പുസ്തകോത്സവം കാണാൻ അധ്യാപകരോടൊപ്പം ഞങ്ങൾ മലയാളം അധ്യാപകനും ഇന്ന് കുട്ടികളെയും കൊണ്ട് നിയമസഭയിൽ പോയിരുന്നു. തിരിച്ച് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് സ്കൂളിൽ എത്തിയത് .ശേഷം 1. 15 മുതൽ 2 മണി വരെ 9 സീയിൽ ക്ലാസ് ഉണ്ടായിരുന്നു. വെളിച്ചത്തിന്റെ വിരലുകൾ എന്ന പാഠഭാഗമാണ് പഠിപ്പിച്ചത് .വളരെ നന്നായി തന്നെ പഠിപ്പിക്കാൻ കഴിഞ്ഞു.അറ്റൻഡൻസ് സൈൻ ചെയ്ത ശേഷം 3.45 ന് സ്കൂളിൽ നിന്നും ഇറങ്ങി.