അധ്യാപന പരിശീലനം 35 -ാംദിവസം
8-12-2023,ഇന്ന് അധ്യാപക പരിശീലനത്തിന്റെ അവസാന ദിവസം ആയിരുന്നു. ഇന്ന് 8:30ന് സ്കൂളിൽ എത്തുകയും ഹെഡ്മാസ്റ്ററിന്റെ ക്യാബിനിൽ പോയി അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു .തുടർന്ന് 8. 40 മുതൽ 9. 20 വരെ മോണിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു .ഇന്ന് സബ്സ്റ്റിറ്റ്യൂഷൻ ഒന്നും ഉണ്ടായിരുന്നില്ല .ഇന്ന് 2.45 മുതൽ 3 .30 വരെയുള്ള സമയമാണ് 9 സി യിൽ ക്ലാസ് ഉണ്ടായിരുന്നത് .പഠന ശ്രേണി മാതൃകയുടെ ഭാഗമായി വൃത്തങ്ങളാണ് ഇന്ന് കുട്ടികളെ പഠിപ്പിച്ചത് .ശേഷം കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകുകയും കുട്ടികളോട് യാത്ര പറയുകയും അവരിൽ നിന്നും ഫീഡ്ബാക്ക് എഴുതി വാങ്ങുകയും ചെയ്തു. കുട്ടികളിൽ നിന്നും മിഠായികളും പേനയും സ്നേഹസമ്മാനമായി ലഭിച്ചു. 3. 30 മുതൽ 4. 15 വരെ അധ്യാപകരുടെയും ഹെഡ്മാസ്റ്ററിന്റെയും നേതൃത്വത്തിൽ ചെറിയൊരു യോഗവും വിടപറയൽ ചടങ്ങും ഉണ്ടായിരുന്നു .വളരെയധികം സങ്കടത്തോടെയും എങ്കിലും ഉള്ളിൽ എവിടെയോ ഒരു ചെറുപുഞ്ചിരിയോടെയും അഞ്ചുമണിയോടുകൂടി അറ്റൻഡൻസ് സൈൻ ചെയ്തു സെൻ്റ് ജോൺസ് മോഡൽ സ്കൂളിന്റെ പടിയിറങ്ങി.