അധ്യാപക പരിശീലനം 34 ആം ദിവസം
7-12-2023,ഇന്ന് അധ്യാപക പരിശീലനത്തിന്റെ 34 മത്തെ ദിവസമായിരുന്നു .ഇന്ന് രാവിലെ 8:35ന് സ്കൂളിൽ എത്തുകയും ഹെഡ്മാസ്റ്ററിന്റെ ക്യാബിനിൽ പോയി അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു. ഇന്ന് സ്കൂളിൽ ക്രിസ്മസ് ആഘോഷമായിരുന്നു. 10:00 മണി മുതൽ 12 .30 വരെ കുട്ടികളുടെ പാട്ടും ഡാൻസും നാടകവും ഒക്കെ ഉണ്ടായിരുന്നു .സ്കൂളിൽ നിന്നും കേക്ക് ലഭിച്ചു . ഇന്ന് 1.15 മുതൽ 2 മണി വരെ 9 സി യിൽ എനിക്ക് ക്ലാസ് ഉണ്ടായിരുന്നു. ആശയ സമ്പാദനമാതൃകയുടെ ഭാഗമായി സമാസം എന്ന വ്യാകരണം ആണ് ഞാൻ കുട്ടികളെ പഠിപ്പിച്ചത്. മൂന്ന് മുപ്പത്തിയഞ്ചിന് അറ്റൻഡൻസ് സൈൻ ചെയ്തു ഞാൻ സ്കൂളിൽ നിന്നിറങ്ങി.