അധ്യാപക പരിശീലനം 33 ആം ദിവസം
6-12-2023,ഇന്ന് അധ്യാപക പരിശീലനത്തിന്റെ 33 ആമത്തെ ദിവസമായിരുന്നു .ഇന്ന് 8 .25ന് സ്കൂളിലെത്തുകയും അറ്റൻഡൻസ് സൈൻ ചെയ്യുകയും തുടർന്ന് 8:40 മുതൽ 9:20 വരെ പ്രിൻസിപ്പൽ ഓഫീസിനു മുന്നിൽ മോണിംഗ് ഡ്യൂട്ടി ചെയ്യുകയും ചെയ്തു .തുടർന്ന് ബിന്ദു ടീച്ചറിന്റെ അടുത്ത് പോയി സബ്സ്റ്റിറ്റ്യൂഷൻ വാങ്ങി. 9 .30 മുതൽ 10. 15 വരെ എനിക്ക് 9 സീയിൽ സബ്സ്റ്റിറ്റ്യൂഷൻ ലഭിച്ചു .മാർക്ക് കുറഞ്ഞ കുട്ടികൾക്ക് നിധാനശോദകം നടത്തുകയും പേപ്പർ നോക്കി അവർക്ക് പരിഹാരബോധനം നൽകുകയും ചെയ്തു .തുടർന്ന് 11. 45 മുതൽ 12. 30 വരെ ഒൻപത് സിയിൽ ക്ലാസ് ഉണ്ടായിരുന്നു.രണ്ട് ടാക്സിക്കാർ എന്ന പാഠഭാഗമാണ് പഠിപ്പിച്ചത് .2. 45 മുതൽ 3. 30 വരെയുള്ള ഏഴാമത്തെ പിരീഡ് നീരജും ഗോപികയും ഞാനും ചേർന്ന് വനനശീകരണത്തെ പറ്റി 9 സിയിൽഫീൽഡ്സ്റ്റഡി നടത്തി .മൂന്ന് അമ്പതിന് അറ്റൻഡൻസ് സൈൻ ചെയ്തു സ്കൂളിൽ നിന്നിറങ്ങി.