അധ്യാപക പരിശീലനം 32 ആം ദിവസം
5-12-2023,ഇന്ന് അധ്യാപക പരിശീലനത്തിന്റെ 32 ആമത്തെ ദിവസമായിരുന്നു ഇന്ന് .8:30ന് സ്കൂളിൽ എത്തുകയും പ്രിൻസിപ്പൽ റൂമിൽ പോയി അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു .തുടർന്ന് 9:25ന് ബിന്ദു ടീച്ചറിന്റെ അടുത്ത് പോയി സബ്സ്റ്റിറ്റ്യൂഷൻ വാങ്ങുകയും ക്ലാസിലെ മറ്റ് സഹ അധ്യാപക സുഹൃത്തുക്കൾക്ക് നൽകുകയും ചെയ്തു . ഇന്ന് 9. 30 മുതൽ 10 .15 വരെയുള്ള പിരീഡ് എനിക്ക് ഒൻപത് സിയിൽ സബ്സ്റ്റിറ്റ്യൂഷൻ ലഭിച്ചു. ഞാൻ കുട്ടികൾക്ക് മധുരത്തോടൊപ്പം പരീക്ഷാ പേപ്പറുകൾ തിരിച്ചു നൽകുകയും കുട്ടികൾക്ക് തെറ്റുകൾ പറ്റിയ ഭാഗങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും ചെയ്തു .തുടർന്ന് മാർക്ക് കുറഞ്ഞ കുട്ടികൾക്ക് നിദാനശോദകം നാളെ നടത്തുമെന്നും പഠിച്ചിട്ട് വരാൻ പറയുകയും ചെയ്തു. 11. 45 മുതൽ 12. 30 വരെയുള്ള പീരീഡും എനിക്ക് 9 സീയിൽ ക്ലാസ് ഉണ്ടായിരുന്നു.നിത്യ ചൈതന്യയതിയുടെ രണ്ട് ടാക്സിക്കാർ എന്ന പാഠഭാഗമാണ് ഞാൻ പഠിപ്പിച്ചത്. മൂന്നുനാല്‍പതോടുകൂടി അറ്റൻഡൻസ് സൈൻ ചെയ്ത് സ്കൂളിൽ നിന്നിറങ്ങി.