അധ്യാപക പരിശീലനം 31-ാം ദിവസം
4-12-2023,ഇന്ന് അധ്യാപക പരിശീലനത്തിന്റെ 31മത്തെ ദിവസമായിരുന്നു. ഇന്ന് 8:30ന് സ്കൂളിൽ എത്തുകയും ഹെഡ്മാസ്റ്ററിന്റെ ക്യാബിനിൽ പോയി അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു. തുടർന്ന് 8 .45 മുതൽ 9:20 വരെ മോണിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു. ഇന്ന് 9. 30 മുതൽ 10 .15 വരെയുള്ള സമയം എനിക്ക് 9 സീയിൽ സബ്സ്റ്റിറ്റ്യൂഷൻ ലഭിച്ചു. ആ സമയം ഞാൻ കുട്ടികൾക്ക് അച്ചീവ്മെന്റ് ടെസ്റ്റ് നടത്തി. 33 കുട്ടികൾ പരീക്ഷയെഴുതാൻ ഉണ്ടായിരുന്നു. കാളകൾ ,സാക്ഷി എന്നീ പാഠഭാഗവുമായി ബന്ധപ്പെട്ട് 25 മാർക്കിനാണ് പരീക്ഷ നടത്തിയത് .1 .15 മുതൽ 2 മണി വരെ 9 സീയിൽ റെഗുലർ ക്ലാസ് ഉണ്ടായിരിക്കുകയും .രണ്ട് ടാക്സിക്കാർ എന്ന പാഠഭാഗം പഠിപ്പിക്കുകയും ചെയ്തു. 3.55 ന് അറ്റൻഡൻസ് സൈൻ ചെയ്തു ഇന്ന് സ്കൂളിൽ നിന്നിറങ്ങി.