ബെനഡിക്റ്റ് സാർ
17-03-2023 ഇന്ന് ഞങ്ങൾക്ക് ബെനഡിക് സാറിന്റെ ക്ലാസ്സ് ഉണ്ടായിരുന്നു. ക്ലാസ്സ് എടുക്കുന്നതിനിടയ്ക്ക് ഞങ്ങളുടെ ബാച്ചിന്റെ സാറിന്റെ അവസാനത്തെ ക്ലാസ്സാണെന്ന് പറഞ്ഞു. സാറിന്റെ ആ വാക്കുകൾ കേട്ടപ്പോൾ വളരെ വിഷമം തോന്നി. ഒരു നല്ല അധ്യാപകനും വഴി കാട്ടിയും ആണ് ബെനഡിക്റ്റ് സാർ. ക്ലാസ്സിന്റെ അവസാനം സാർ തന്റെ അധ്യാപന ജീവിതത്തെപ്പറ്റിപ്പറഞ്ഞ് വികാരനിർഭരനായി. ഞങ്ങൾക്കെല്ലാവർക്കും വിജയാശംസകൾ നല്കി സാർ ക്ലാസ്സിൽ നിന്നിറങ്ങി.