THEOSAFEST -2023(11-02-2023)
11-02-2023 ഇന്ന് വളരെ നല്ലൊരു ദിവസമായിരുന്നു. ഏതൊരു വ്യക്തിക്കും താൻ പഠിച്ച വിദ്യാലയം എന്നും ഏറ്റവും പ്രീയപ്പെട്ടതായിരിക്കും. ഒരുപാട് നാളുകൾക്ക് ശേഷം അവിടെയ്ക്ക് ഒന്ന് മടങ്ങിപ്പോകാനും പഴയ സുഹൃത്തുക്കളെ കാണാനും ആരും ആഗ്രഹിക്കും. ഇത്തരത്തിലുള്ള ഒരു പുനർ സംഗമത്തിന് വേദിയായിരിക്കുകയാണ് MTTC.11-02-2023 ,9.30 മുതൽ 3.30 വരെയാണ് പരിപാടികൾ നടന്നത്. വ്യത്യസ്ത കാലയളവിൽ പഠിച്ച നിരവധി പൂർവ്വ വിദ്യാർത്ഥികൾ MTTC യിൽ എത്തിച്ചേർന്നു. നിരവധി കലാപരിപാടികളും അനുഭവങ്ങളുടെ പങ്കുവയ്ക്കലിനും വേദിയായി MTTC. രസകരമായ ഗെയിമുകളും ഉണ്ടായിരുന്നു. വളരെ മനോഹരമായ ദിവസമായിരുന്നു.