Social visit( ഷാലോം സ്പെഷ്യൽ സ്കൂൾ വട്ടപ്പാറ)

27-01-2023 ഇന്ന് ബി.എഡ് കരിക്കുലത്തിന്റെ ഭാഗമായിട്ടുള്ള  സോഷ്യൽ വിസിറ്റിന്റെ ഭാഗമായി ഞങ്ങൾ ഷാലോം സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു. രാവിലെ 10 മണിക്ക് സർവോദയ സ്കൂൾ ബസ്സിലാണ് ഷാലോമിലേക്ക് ഞങ്ങൾ യാത്ര തിരിച്ചത്. ജോജു സാർ, മായ ടീച്ചർ, ആൻസി ടീച്ചർ എന്നിവർ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. 10.30 ഓടു കൂടി ഞങ്ങൾ ഷാലോ മിൽ എത്തി ചേർന്നു. ഷാലോമിലെ അധ്യാപകരും കുഞ്ഞുമക്കളും ഞങ്ങളെ സ്വാഗതം ചെയ്യ്തു. ഞങ്ങൾ അവർക്ക് മധുര പലഹാരങ്ങൾ സമ്മാനിച്ചു. ഷാലോമിലെ കുഞ്ഞു മക്കൾക്കായി ഞങ്ങളും ഞങ്ങളുടെ അധ്യാപകരും കലാപരിപാടികൾ അവതരിപ്പിച്ചു. ഞങ്ങളുടെ കണ്ണുകൾക്ക് ആനന്ദവും അത്ഭുതവും ഉണ്ടാകു മാറ് വളരെ വിസ്മയകരമായ കലാപരിപാടികൾ ഷാലോമിലെ കുരുന്നു മക്കൾ ഞങ്ങൾക്ക് മുന്നിൽ കാഴ്ചവച്ചു. അവർ നിർമ്മിച്ച മാലകളും പേഴ്സുകളും ഞങ്ങളിൽ കൗതുകമുണർത്തി. അവയെല്ലാം വളരെ മനോഹരമായിരുന്നു. ഞങ്ങൾ കുട്ടികളിൽ നിന്ന് മാലയും പേഴ്സും വാങ്ങി. ഉച്ചയ്ക്ക്12.30 ഓടു കൂടി ഞങ്ങൾ ഷാലോമിലെ കുരുന്നുകളോട് യാത്ര പറഞ്ഞ് അവിടെ നിന്നിറങ്ങി. വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു ഷാലോ മിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചത്. ഭാവിയിൽ അധ്യാപകരായി മാറുമ്പോൾ നമ്മുടെ മുന്നിൽ വരുന്ന പ്രത്യേക കഴിവുകൾ ഉള്ള കുരുന്നുകളെ എങ്ങനെ പരിചരിക്കാം അവർക്ക് എങ്ങനെ പിന്തുണ നല്കാമെന്നൊക്കെ ഷാലോം സന്ദർശനത്തിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു. ഞങ്ങൾക്ക് ഇത്തരം ഒരു അവസരം ഒരുക്കി തന്നതിൽ ഞങ്ങൾ ഞങ്ങളുടെ അധ്യാപകരോട് വളരെ കടപ്പെട്ടിരിക്കുന്നു. ജീവിതത്തിൽ എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയുന്ന ഒരു പിടി നല്ല നിമിഷങ്ങൾ സമ്മാനിച്ച ദിവസമായിരുന്നു ഇന്ന്.

Popular posts from this blog

CAPACITY BUILDING PROGRAMME

അധ്യാപന പരിശീലനം ഒമ്പതാം ദിവസം

സ്കൂൾ ഇൻ്റേൺഷിപ്പ് day 30(26-07-2024)