ഓപ്ഷണൽ ഫീൽഡ് വിസിറ്റ്
20-01-2023, ഇന്ന് വളരെ മനോഹരമായ ഒരു ദിവസമായിരുന്നു. ഇന്ന് ഞങ്ങൾ ആറ് ഓപ്ഷണലിൽ നിന്നുമായി ഓപ്ഷണൽ ഫീൽഡ് വിസിറ്റിന്റെ ഭാഗമായി വ്യത്യസ്ത സ്ഥലങ്ങൾ സന്ദർശിച്ചു. ഞങ്ങൾ മലയാള വിഭാഗം വിദ്യാർത്ഥികൾ ഓപ്ഷണൽ ഫീൽഡ് വിസിറ്റിന്റെ ഭാഗമായി പൊൻമുടിയു.പി.സ്കൂൾ ആണ് സന്ദർശിച്ചത്. രാവിലെ 8 മണിക്ക് ഞങ്ങൾ ഏഴ് പേർ നഥാനിയേൽ സാറിനോടൊപ്പം തമ്പാനൂരിൽ നിന്ന് പൊൻമുടി ബസ്സിൽ പൊൻമുടിയു.പി.സ്കൂളിലേക്ക് യാത്രതിരിച്ചു. 10 മണിയോടെ അവിടെ എത്തി. വളരെ ചെറിയ ഒരു വിദ്യാലയമായിരുന്നു. അവിടത്തെ തോട്ടം തൊഴിലാളികളുടെ മക്കളാണ് ആ സ്കൂളിൽ പഠിക്കുന്നത്. ഭൂരിഭാഗം കുട്ടികളും ആസാമികളാണ്. വളരെ സ്നേഹ സമ്പന്നരായ കുട്ടികളും അധ്യാപകരുമാണ് അവിടെ ഉള്ളത്. ഞങ്ങൾ അവിടെ തോട്ടവും കുട്ടികളുടെ വീടുകളായ ലയങ്ങളും സന്ദർശിച്ചു. കുട്ടികളോടൊപ്പം ഞങ്ങൾ കുറച്ച് സമയം ചിലവഴിച്ചു. അവർ ഞങ്ങൾക്കായി പാടുകയും നൃത്തം കളിക്കുകയും ചെയ്യ്തു. ഞങ്ങളും അവർക്കായി പരിപാടികൾ അവതരിപ്പിച്ചു. അവർക്ക് ഞങ്ങൾ സ്നേഹ സമ്മാനങ്ങൾ നല്കി. ഉച്ച ഊണിന് ശേഷം കുട്ടികളോടും അധ്യാപകരോടും യാത്ര പറഞ്ഞ് ഞങ്ങൾ പൊൻമുടിയു.പി.സ്കൂളിൽ നിന്ന് ഇറങ്ങി. വളരെ സന്തോഷ പൂർണമായ ഒരു ദിവസമായിരുന്നു ഇന്ന്. ഒരുപാട് നല്ല മുഖങ്ങളെ പരിചയപ്പെടാൻ കഴിഞ്ഞു. മനസ്സിൽ വളരെ അധികം സന്തോഷം തോന്നി.