ARTS AND AESTHETIC VISIT- നടന ഗ്രാമ സന്ദർശനം
3-02-2023 ഇന്ന് മോഡൽ പരീക്ഷയ്ക്ക് ശേഷം ബി.എഡ് കരിക്കുലത്തിന്റെ ഭാഗമായിട്ടുള്ള Art and aesthetic visit ന്റെ ഭാഗമായിട്ടുള്ള നടനഗ്രാമ സന്ദർശനം നടത്തി. രാവിലെ10.30 ഓടു കൂടി സർവോദയ സ്കൂൾ ബസ്സിലാണ് ഞങ്ങൾ നടന ഗ്രാമ സന്ദർശനത്തിനായി പുറപ്പെട്ടത്. 11.30 ഓടു കൂടി ഞങ്ങൾ നടന ഗ്രാമത്തിൽ എത്തിച്ചേർന്നു. നടന ഗ്രാമത്തിലെ അധ്യാപകർ വളരെ സ്നേഹത്തോടെ ഞങ്ങളെ സ്വാഗതം ചെയ്യ്തു. ആദ്യമായി നടന്ന ഗ്രാമത്തിലെ സെമിനാർ ഹാളിലേക്കാണ് ഞങ്ങൾ ചെന്നത്. അവിടെ വച്ച് ക്രിസ്റ്റീന ടീച്ചർ കേരളനടനം എന്ന കലാരൂപത്തെപ്പറ്റിയും നൃത്ത ടീച്ചർ ഭരതനാട്യത്തെപ്പറ്റിയും ക്ലാസ്സെടുത്തു തന്നു. നടനഗ്രാമം എന്ന നൃത്തവിദ്യാലയത്തെപ്പറ്റിയും ഞങ്ങൾക്ക് അറിവ് പകർന്നു തന്നു. ഉച്ചയൂണിന് ശേഷം ഞങ്ങൾ നടനഗ്രാമത്തിലെ നൃത്ത മ്യൂസിയം സന്ദർശിച്ചു. വിദേശിയവും സ്വദേശിയവുമായ നിരവധി കലാ രൂപങ്ങൾ അവയുടെ വേഷവിധാനങ്ങൾ ഗുരു ഗോപിനാഥിന്റെ വേഷഭൂഷകൾ, ബഹുമതികൾ എന്നിവ ഞങ്ങൾക്കവിടെ കാണാൻ പറ്റി. നടന ഗ്രാമത്തിലെ തീയേറ്ററിൽ ഞങ്ങൾ തെയ്യം എന്ന കലാരൂപത്തിന്റെ വീഡിയോ കണ്ടു.2.45 ഓടു കൂടി ഞങ്ങൾ നടന ഗ്രാമത്തിൽ നിന്നിറങ്ങി. വളരെ നല്ലൊരു അനുഭവമായിരുന്നു നടനഗ്രാമത്തിൽ നിന്ന് ലഭിച്ചത്. ഒരു പാട് കലാരൂപങ്ങളെ അടുത്തറിയാൻ കഴിഞ്ഞു.