സ്കൂൾ ഇൻഡക്ഷൻ രണ്ടാം ദിവസം
13-12-2022 ഇന്ന് ഞങ്ങളുടെ സ്കൂൾ ഇൻഡക്ഷന്റെ രണ്ടാം ദിവസമായിരുന്നു. ഇന്ന് ഞങ്ങൾ 8 മണിക്ക് സ്കൂളിൽ എത്തി. സ്കൂളിൽ അപ്പോൾ പ്രാർത്ഥന നടക്കുകയായിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷം ഞങ്ങൾ പ്രിൻസിപ്പൽ റൂമിൽ പോയി അറ്റൻഡൻസ് സൈൻ ചെയ്യ്തു. ഇന്ന് ഞങ്ങൾക്കെല്ലാവർക്കും എക്സാം ഡ്യൂട്ടി കിട്ടി.9.45 മുതൽ 11.45 വരെ ഞങ്ങൾക്ക് എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നു. ഇന്ന് G 106 ക്ലാസ്സിലാണ് എനിക്ക് എക്സാം ഡ്യൂട്ടി കിട്ടിയത്.7H,6E ക്ലാസ്സുകളിലെ കുട്ടികളായിരുന്നു അവിടെ ഉണ്ടായിരുന്നത്. അവർക്ക് ഹിന്ദി പരീക്ഷ ആയിരുന്നു. കുട്ടികളുടെ ടീച്ചറെ എന്ന വിളി എന്റെ മനസ്സിൽ ഒരുപാട് സന്തോഷം നിറച്ചു.11.45 ന് പരീക്ഷ കഴിഞ്ഞ് പരീക്ഷ പേപ്പർ ഓഫീസിൽ ഏൽപിച്ചു. ഉച്ചയ്ക്ക് ശേഷം ഞങ്ങൾ ഫാദറിനെ കാണുകയും അദ്ദേഹവുമായി കുറച്ചു സമയം ചിലവഴിക്കുകയും ചെയ്യ്തു. ശേഷം പ്രിൻസിപ്പൽ റൂമിൽ പോയി അറ്റൻഡൻസ് സൈൻ ചെയ്യ്ത ശേഷം 3.30 ന് സ്കൂളിൽ നിന്നിറങ്ങി.