സ്കൂൾ ഇൻഡക്ഷൻ അഞ്ചാം ദിവസം( സ്കൂൾ ഇൻഡക്ഷൻ അവസാന ദിനം)
16-12-2022 ഇന്ന് ഞങ്ങളുടെ സ്കൂൾ ഇൻഡക്ഷന്റെ അവസാന ദിനമായിരുന്നു. ഇന്ന് 8 മണിക്ക് സ്കൂളിൽ എത്തി അറ്റൻഡൻസ് ഒപ്പിട്ടു. അതിന് ശേഷം ഞങ്ങൾ ജനറൽ ഹാളിൽ പോയി. ഇന്ന് പതിവ് പോലെ ഞങ്ങൾക്കെല്ലാവർക്കും എക്സാം ഡ്യൂട്ടി കിട്ടി. എനിക്ക് സായൂജ്യം റൂമിലാണ് ഡ്യൂട്ടി കിട്ടിയത്. അവിടെ സുഖമില്ലാത്തതിനാൽ എക്സാം എഴുതാൻ ബുദ്ധിമുട്ടുണ്ടായിരുന്ന ആദിത്യ എന്ന കുട്ടിയെ സഹായിക്കാനാണ് എന്നോട് പറഞ്ഞത്. ആദിത്യയുമായി കുറഞ്ഞ സമയം കൊണ്ട് തന്നെ നല്ല പരിചയം ഉണ്ടാക്കാൻ കഴിഞ്ഞു. എക്സാം ഡ്യൂട്ടിക്ക് ശേഷം അവളോട് യാത്ര പറഞ്ഞ് ഞാൻ ജനറൽ ഹാളിൽ പോയി. തുടർന്ന് ഞങ്ങൾ ഭക്ഷണം കഴിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം സ്കൂൾ ലൈബ്രറി സന്ദർശിച്ചു. പിന്നീട് സ്കൂൾ മുഴുവൻ ചുറ്റി നടന്ന് കണ്ടു. പ്രിൻസിപ്പലിനൊപ്പം ഫോട്ടോ എടുത്തു. സ്കൂളിലെ മറ്റ് അധ്യാപകരോടും കുട്ടികളോടും യാത്ര പറഞ്ഞ് വളരെ സന്തോഷത്തോടെ ഒത്തിരി നല്ല ഓർമ്മകൾ ഉള്ളിൽ ഒതുക്കി അവസാന അറ്റൻഡൻസും സൈൻ ചെയ്യ്ത് ഞങ്ങൾ സർവോദയ വിദ്യാലയത്തോട് യാത്ര പറഞ്ഞു.