സ്കൂൾ ഇൻഡക്ഷൻ നാലാം ദിവസം.
15-12-2022 ഇന്ന് ഞങ്ങളുടെ സ്കൂൾ ഇൻഡക്ഷന്റെ നാലാമത്തെ ദിവസമായിരുന്നു. ഇന്ന് രാവിലെ പ്രിൻസിപ്പൽ റൂമിൽ പോയി അറ്റൻഡൻസ് ഒപ്പിട്ടു. 9.15 ആയപ്പോൾ ഞങ്ങൾക്കെല്ലാവർക്കും എക്സാം ഡ്യൂട്ടി കിട്ടി. ഇന്ന് 6,7 ക്ലാസ്സിലെ കുട്ടികൾക്ക് ഹിസ്റ്ററിയും ജോഗ്രഫിയും എക്സാം ആയിരുന്നു. 11.45 ന് എക്സാം കഴിഞ്ഞു. പരീക്ഷ ഡ്യൂട്ടിക്ക് ശേഷം ജനറൽ ഹാളിൽ പോകുകയും ഉച്ചഭക്ഷണം കഴിക്കുകയും ചെയ്യ്തു. ഉച്ചയ്ക്ക് ശേഷം ഞങ്ങൾ ഓഫീസിൽ പോയി സ്കൂളിന്റെ അക്കാഡമിക് വിവരങ്ങൾ ശേഖരിച്ചു. വൈകിട്ട് 3.30 ന് അറ്റൻഡൻസ് ഒപ്പിട്ടതിന് ശേഷം ഞങ്ങൾ സ്കൂളിൽ നിന്ന് ഇറങ്ങി.