സ്കൂൾ ഇൻഡക്ഷൻ ഒന്നാം ദിവസം
ബി.എഡ് 2022 - 24 അധ്യായന വർഷത്തിലെ BEd കരിക്കുലത്തിന്റെ ഭാഗമായിട്ടുള്ള സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിന് ഇന്ന്(12-12-2022) തുടക്കം കുറിച്ചു. ആറ് ഓപ്ഷനിൽ നിന്നായി 10 പേർ അടങ്ങുന്ന ഗ്ര്യൂപ്പാണ് സർവോദയ വിദ്യാലയത്തിൽ സ്കൂൾ ഇൻഡക്ഷനായി എത്തിയത്. ഇംഗ്ലീഷ് വിഭാഗത്തിൽ നിന്ന് ജയിസൺ എം.തോമസ്, ഷാഫിന മലയാളത്തിൽ നിന്ന് ആതിര.എം.എസ്.നായർ, ഹരിത. എസ് സോഷ്യൽ സയൻസിൽ നിന്ന് ആദർശ് വി.എസ്, കൃഷ്ണകുമാർ.സി, നാച്യുറൽ സയൻസിൽ നിന്ന് മഞ്ചിമ, ശ്രുതി കൃഷ്ണൻ, മാത്തമാറ്റിക്സിൽ നിന്ന് നീരജ് . എസ്, ദീപ.എസ്.ആർ എന്നിവരടങ്ങുന്ന ഗ്ര്യൂപ്പാണ് സർവോദയയിൽ എത്തിയത്. ഷാഫിന ലീഡറും ശ്രുതി അസിസ്റ്റന്റ് ലീഡറുമായിരുന്നു. രാവിലെ 8 മണിക്ക് തന്നെ ഞങ്ങൾ സ്കൂളിൽ എത്തി. സ്കൂൾ പ്രിൻസിപ്പൽ ഡോ. ജെയിംസ് .റ്റി. ജോസഫ് സാറിന്റെ കൈയ്യിൽ ലെറ്ററും അറ്റൻഡൻസ് ഷീറ്റും നല്കി. രാവിലത്തെ അറ്റൻഡൻസ് ഞങ്ങൾ മാർക്ക് ചെയ്യ്തു. സാർ വളരെ സ്നേഹത്തോടെ ഞങ്ങളെ സ്വീകരിച്ചു. വൈസ് പ്രിൻസിപ്പൽ ടെറിൻ ജോസഫ് മാം ഞങ്ങൾക്ക് ഓഡിറ്റോറിയത്തിൽ ഇരിക്കാൻ ഇരിപ്പിടം നല്കി. കുട്ടികൾക്ക് ക്രിസ്മസ് പരീക്ഷ ഉള്ളതിനാൽ ഞങ്ങൾക്ക് കുറച്ച് പേർക്ക് എക്സാം ഡ്യൂട്ടി കിട്ടി.ഉച്ചയ്ക്ക് ശേഷം ഞങ്ങൾ സ്കൂളും പരിസരവും ചുറ്റി നടന്നു കണ്ടു. വൈകിട്ട് മൂന്ന് മണിയോടെ പ്രിൻസിപ്പൽ റൂമിൽ പോയി അറ്റൻഡൻസ് മാർക്ക് ചെയ്യ്ത് ഞങ്ങൾ സ്കൂളിൽ നിന്നിറങ്ങി.