സ്കൂൾ ഇൻഡക്ഷൻ മൂന്നാം ദിവസം
14-12-2022 ഇന്ന് സ്കൂൾ ഇൻഡക്ഷന്റെ മൂന്നാം ദിവസമായിരുന്നു. ഇന്ന് ഞങ്ങൾ കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തി. പ്രിൻസിപ്പൽ റൂമിൽ പോയി അറ്റൻഡൻസ് സൈൻ ചെയ്യ്തു. 6,7 ക്ലാസ്സിലെ കുട്ടികളുടെ എക്സാം ഡ്യൂട്ടിയാണ് ഇന്ന് ലഭിച്ചത്. ഇന്ന് അവർക്ക് മലയാളം വിഷയമായതിനാൽ തന്നെ കുട്ടികളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നല്കാൻ കഴിഞ്ഞു. എക്സാം ഡ്യൂട്ടിക്ക് ശേഷം ഞങ്ങൾ ഉച്ചഭക്ഷണം കഴിക്കാൻ പോയി. അതിന് ശേഷം ഞങ്ങൾ സ്കൂളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ പോയി. വിവരങ്ങൾ ശേഖരിച്ചതിന് ശേഷം 3.30 ന് അറ്റൻഡൻസ് സൈൻ ചെയ്യ്ത് ഞങ്ങൾ സ്കൂളിൽ നിന്നിറങ്ങി. ഇന്ന് വൈകിട്ട് നല്ല മഴ ഉണ്ടായിരുന്നു.