THEO PRESS 2K22(MEDIA CLUB INAUGURATION)

13-10-2022 ഇന്ന് കോളേജിലെ media clubന്റെ ഉത്ഘാടന ദിനമായിരുന്നു. ദൂരദർശന്റെ സീനിയർ ന്യൂസ് റീഡർ C.J.VAHID CHENGAPPALLY സർ ആയിരുന്നു മുഖ്യ അതിഥി.11.15 ന് കോളേജ് ആഡിറ്റോറിയത്തിൽ വച്ചാണ് പ്രോഗ്രാം നടത്തിയത്. ഭദ്രദീപം തെളിയിച്ച് VAHID സർ media club ഉത്ഘാടനം ചെയ്യ്തു. തുടർന്ന് 'മാധ്യമ ലോകവും ഞാനും' എന്ന പ്രഭാഷണം നടത്തി. മാധ്യമരംഗത്തെ ദീർഘകാലയളവിലെ അദ്ദേഹത്തിന്റെ അനുഭവങ്ങളും അറിവുകളും രസകരമായ നിമിഷങ്ങളും ഞങ്ങൾക്കായി പങ്കുവച്ചു. വിജ്ഞാനപ്രദവും വിനോദപരവുമായ ഒരു പ്രഭാഷണമാണ് അദ്ദേഹം ഞങ്ങൾക്കായി നടത്തിയത്. തുടർന്ന് കോളേജിലെ media club ഉം കുട്ടികളും ചേർന്നൊരുക്കിയ 'അന്ന' എന്ന short film കണ്ടു. അന്ന മരിയ എന്ന പെൺകുട്ടിയുടെ കൊച്ചു കൊച്ചാ ഗ്രഹങ്ങൾ കാട്ടിത്തരുന്ന മനോഹരമായ short film ആയിരുന്നു. വളരെ സന്തോഷ പൂർണമായ ഒരു പ്രോഗ്രാം ആയിരുന്നു.

Popular posts from this blog

CAPACITY BUILDING PROGRAMME

അധ്യാപന പരിശീലനം ഒമ്പതാം ദിവസം

സ്കൂൾ ഇൻ്റേൺഷിപ്പ് day 30(26-07-2024)