TECHNOLOGY- സാധ്യതകളും ദോഷങ്ങളും(ഗ്ര്യൂപ്പ് ചർച്ച റിപ്പോർട്ട് അവതരണം.)
13-10-2022 ഇന്ന് ഉച്ചയ്ക്ക് ജോജു സാറിന്റെ ക്ലാസ്സിൽ technology യുടെ സാധ്യതകളും ദോഷങ്ങളുമായി ബന്ധപ്പെട്ട് നടന്ന ഗ്രൂപ്പ് ചർച്ചയുടെ റിപ്പോർട്ട് അവതരണം നടന്നു. നാല് ഗ്ര്യൂപ്പുകളിൽ നിന്നായി ഓരോരോ പ്രതിനിധികൾ റിപ്പോർട്ട് അവതരണത്തിനായി മുന്നോട്ടു വന്നു. ഒന്നാമത്തെ ഗ്ര്യൂപ്പിൽ നിന്ന് ഹരിതയും രണ്ടാമത്തെ ഗ്ര്യൂപ്പിൽ നിന്ന് ഹരിത.എസ് യും മൂന്നാമത്തെ ഗ്ര്യൂപ്പിൽ നിന്ന് ആദർശും നാലാമത്തെ ഗ്ര്യൂപ്പിൽ നിന്ന് രഞ്ചിതയുമാണ് റിപ്പോർട്ട് അവതരിപ്പിക്കാൻ എത്തിയത്. നാലു പേരും മികച്ച രീതിയിൽ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. റിപ്പോർട്ടുകളിൽ ഉൾപ്പെടാത്ത കാര്യങ്ങൾ ജോജു സാർ കൂട്ടിച്ചേർത്തു. ഗ്രൂപ്പ് ചർച്ചകളിലൂടെയും റിപ്പോർട്ട് അവതരണത്തിലൂടെയും technology യുടെ സാധ്യതകളെയും ദോഷങ്ങളെയും പ്പറ്റി ഒരു പാട് അറിവുകൾ നേടാൻ കഴിഞ്ഞു.