CAPACITY BUILDING SESSION
31-10-2022 ഇന്ന് ശ്രീ. ഹരി.G.V സാറിന്റെ capacity building session ഉണ്ടായിരുന്നു. വളരെ രസകരമായ ക്ലാസ്സായിരുന്നു. 1.30 pm മുതൽ 3.30pm വരെയായിരുന്നു സാറിന്റെ ക്ലാസ്സ് .2 മണിക്കൂർ കടന്ന് പോയത് അറിഞ്ഞതെയില്ല. പാട്ടും കഥകളും ഒത്തിണക്കിയ ക്ലാസ്സായിരുന്നു. ഒരു നല്ല അധ്യാപകൻ എങ്ങനെ ആയിരിക്കണമെന്നുള്ള നല്ല പാഠങ്ങൾ അദ്ദേഹം പകർന്നു നല്കി. കുട്ടികളെ'A SMILE' എന്ന രീതിയിൽ വേണം സമീപിക്കാൻ എന്ന് അദ്ദേഹം പറഞ്ഞു തന്നു.
"A SMILE"
A for APPRECIATION
S for SUPPORT
M for MONITORING
I for INVOLVING
L for LOVE
E for EMPATHY
അധ്യാപനം എന്നത് teaching- learning process എന്ന രീതിയിൽ വേണം വ്യാഖ്യാനിക്കാൻ എന്ന് അദ്ദേഹം
പറഞ്ഞു തന്നു. കുട്ടികളെ സ്നേഹത്തിന്റെ കണ്ണുകളിലൂടെ നോക്കിക്കാണാനും, ഒരു കുട്ടിയുടെ മുഖം നോക്കി അവന്റെ വിഷമങ്ങൾ മനസ്സിലാക്കാനും കഴിയുമ്പോൾ മാത്രമാണ് നാം നല്ലൊരു അധ്യാപകനാകുന്നതെന്ന അറിവ് അദ്ദേഹം നല്കി. ഒരു നല്ല അധ്യാപകന്റെ വാക്കും പ്രവൃത്തിയും ചിന്തയുമൊന്നായിരിക്കണം, കുട്ടികളെ മനസ്സിലാക്കാനും അവരുടെ മനസ്സുകൾക്കനുസരിച്ച് പ്രവർത്തിക്കാനും കഴിയുമ്പോഴാണ് നാം മികച്ച അധ്യാപകരാവുന്നതെന്ന നല്ല ചിന്തകൾ അദ്ദേഹം പകർന്നു നല്കി. ഒരുപാട് നല്ല ആശയങ്ങളും മൂല്യങ്ങളും പങ്ക് വച്ച മനോഹരമായ ക്ലാസ്സായിരുന്നു ഹരിസാറിന്റെ ക്ലാസ്സ് .