വയലാർ അനുസ്മരണം

27-10-2022,
      മലയാള കവിതയിലെ രാജഹംസമായിരുന്നു വയലാർ രാമവർമ്മ .കേരളത്തിലെ ജനകീയ വിപ്ലവകവിയായി അദ്ദേഹം അറിയപെ
ടുന്നു. കേരളത്തെയും കേരള പ്രകൃതിയെയും മനുഷ്യ ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളെയും മലയാളികൾക്കു മുന്നിൽ അദ്ദേഹം മനോഹരമായി അവതരിപ്പിച്ചു. ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരത്തിലൂടെ കേരളത്തിന്റെ കേളികൊട്ടുകളിലൂടെ ദേവ ലോകരഥവുമായി പ്രേമഭിക്ഷുകിയായി ആമ്പൽ പൂവ് തേടി ത്രിവേണി സംഗമ ഭൂമിയിൽ അദ്ദേഹം എത്തി. മലയാളികൾ എന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന ഒരു പിടി നല്ല ഗാനങ്ങൾ വയലാർ രചിച്ചിട്ടുണ്ട്. 
                വയലാർ അനുസ്മര
ണവുമായി ബന്ധപ്പെട്ട് 27-10-2022 കോളേജിൽ oratory clubന്റെ നേതൃത്വത്തിൽ വയലാർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ശ്രീ.എൻ.എസ്.സുമേഷ് കൃഷ്ണൻ സാർ മുഖ്യപ്രഭാഷകനായിരുന്നു. വയലാർ എന്ന കവിയുടെ ജീവിതത്തിലൂടെയും അദ്ദേഹത്തിന്റെ പാട്ടുകളിലൂടെയും സുമേഷ് സാർ ഞങ്ങളെ കൊണ്ട് പോയി. വയലാർ എന്ന ബഹുമുഖപ്രതിഭയെ അടുത്തറിയാൻ സുമേഷ് സാറിന്റെ വാക്കുകൾ ഏറെ പ്രയോജനകരമായിരുന്നു. തുടർന്ന് വയലാർ അനുസ്മരണ പോസ്റ്റർ രചനാ മത്സര വിജയികളെ സമ്മാനങ്ങൾ നല്കി അനുമോദിച്ചു. ഒരു നല്ല ദിവസമായിരുന്നു.

Popular posts from this blog

CAPACITY BUILDING PROGRAMME

അധ്യാപന പരിശീലനം ഒമ്പതാം ദിവസം

സ്കൂൾ ഇൻ്റേൺഷിപ്പ് day 30(26-07-2024)