ഇന്റർ കോളേജ് ക്വിസ് മത്സരം
3-11-2022,IQAC യും international quizzing association, മാർ തിയോഫിലസ് ട്രെയിനിംഗ് കോളേജും ഒന്നിച്ച് ചേർന്നുകൊണ്ട് അന്താരാഷ്ട്ര അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് ഇന്റർ കോളേജ് ക്വിസ് മത്സരം സംഘടിപ്പിച്ചു. അൺ അക്കാഡമിയുടെ പൂർണ പിന്തുണ മത്സരത്തിനുണ്ടായിരുന്നു. 88 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. മത്സരം കടുപ്പമേറിയതായിരുന്നെങ്കിലും അവസാനം മത്സരം അത്യന്തം ആവേശകരമായി മാറി. രണ്ട് ഘട്ടങ്ങളായാണ് മത്സരം നടന്നത്. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് ടീമാണ് പോരാട്ടത്തിൽ വിജയിച്ചത്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയതും തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്നു വന്ന മറ്റൊരു ടീമായിരുന്നു. മൂന്നാം സ്ഥാനം മാർ ഇവാനിയസ് കോളേജ് ടീമിനായിരുന്നു. എല്ലാ പങ്കാളികൾക്കും സർട്ടിഫിക്കറ്റ് നല്കി. ഒന്നാം സ്ഥാനക്കാർക്ക് മികവുറ്റ സമ്മാനങ്ങൾ ലഭിച്ചു. വളരെ വിജ്ഞാനപ്രദവും ആവേശകരവുമായ മത്സരമായിരുന്നു.