Posts

DEMO CLASS FOR FIRST YEAR STUDENTS

Image
6-02-2024,ഇന്ന് ഒന്നാം സെമസ്റ്റർ ബിഎഡ് വിദ്യാർത്ഥികൾക്ക് അധ്യാപന പരിശീലനത്തിന് മുന്നോടിയായി ഉള്ള ഡെമോ ക്ലാസ് ഞങ്ങൾ സീനിയർ വിദ്യാർത്ഥികൾ എടുത്തു കൊടുത്തു. ഒന്നാം സെമസ്റ്റർ മലയാളം വിദ്യാർഥികൾക്ക്  കെ .എം മാത്യുവിന്റെ ജീവിതം ഒരു പ്രാർത്ഥന എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ആത്മകഥാസാഹിത്യത്തെപ്പറ്റിയും കെഎം മാത്യുവിനെ പറ്റിയുമാണ് ഞാൻ ക്ലാസ്സെടുത്തത് ഡെമോ ക്ലാസിനുവേണ്ടി സെൻറ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായിരുന്നു വന്നിരുന്നത്. വളരെ സവിശേഷതയാർന്ന അനുഭവമായിരുന്നു.രണ്ടുദിവസങ്ങളിലായാണ് ഡെമോക്ലാസ് നടന്നത്.

യുവജനോത്സവം

Image
29-01-2024 to3-02-2024വരെയായിരുന്നുഈ വർഷത്തെ യുവജനോത്സവം സംഘടിപ്പിച്ചത്.കലാ മത്സരങ്ങളും രചന മത്സരങ്ങളും ഉൾപ്പെടെ വളരെ ഗംഭീരമായി തന്നെ ഈ വർഷത്തെ യുവജനോത്സവം കോളേജിൽ അരങ്ങേറി.കലാ മത്സരങ്ങളും രചന മത്സരങ്ങളും ഉൾപ്പെടെ വളരെ ഗംഭീരമായി തന്നെ ഈ വർഷത്തെ യുവജനോത്സവം കോളേജിൽ അരങ്ങേറി. 29 ,30 തീയതികളിൽ രചനാ മത്സരങ്ങൾ ആയിരുന്നു നടന്നത് .31 ാംതീയതി രാവിലെ 9. 30 ഓടുകൂടി കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് പന്തളംബാലൻ സാർ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയും തുടർന്ന് സ്റ്റേജ് പരിപാടികൾ അരങ്ങേറുകയും ചെയ്തു. 3-02-2024 നാണ്പരിപാടി പരിസമാപിച്ചത് വളരെ മികവുറ്റ പ്രകടനങ്ങൾ തന്നെ വിദ്യാർഥികൾ കാഴ്ചവച്ചു. ഏറെ നിലവാരം പുലർത്തുന്നത് ആയിരുന്നു ഓരോ പരിപാടികളും. മികച്ച വിധികർത്താക്കൾ തന്നെ പരിപാടികൾ വീക്ഷിക്കുന്നതിനും അവയെ വിലയിരുത്തുന്നതിനും മാർക്കുകൾ നൽകുന്നതിനും ഉണ്ടായിരുന്നുന്നത്. വളരെ മികവുറ്റ പ്രകടനങ്ങൾ തന്നെ വിദ്യാർഥികൾ കാഴ്ചവച്ചു. ഏറെ നിലവാരം പുലർത്തുന്നത് ആയിരുന്നു ഓരോ പരിപാടികളും . എനിക്കും മലയാളം ഉപന്യാസരചനയ്ക്ക് മൂന്നാം സ്ഥാനം നേടാൻകഴിഞ്ഞു.

74-ാമത്റിപ്പബ്ലിക് ദിനാഘോഷം

Image
26-01-2024,ഇന്ന് കോളേജിൽ 74-മത് റിപ്പബ്ലിക് ഡേ ആഘോഷിച്ചു .രാവിലെ 8.30 ഓടു കൂടി പതാക ഉയർത്തുകയും റിപ്പബ്ലിക് സന്ദേശം പകരുകയും മധുരം കുട്ടികൾക്ക് നൽകിയതോടുകൂടി പരിപാടികൾ പരിപാടി അവസാനിച്ചു.

TWINNING PROGRAMME-VYOOHA-2K24

Image
22-01-2024, മാർതിയോഫിലസ് ട്രെയിനിംംഗ്കോളേജിഎം എഡ് വിഭാഗം Bethania rehabilitation centre for the disabled kumarapuram ലെകുട്ടികൾക്കായിTwinningപ്രോഗ്രാം സംഘടിപ്പിക്കുകയും അതിൽ Bethania യിലെഅധ്യാപകരും കുട്ടികളും പങ്കെടുക്കുകയും കുട്ടികൾ അവരുടെ കലാപരിപാടികൾ കാഴ്ചവയ്ക്കുകയും ചെയ്തു. വളരെ മനോഹരമായ പരിപാടികൾ ആയിരുന്നു. പരിപാടികൾക്ക് ശേഷം അവിടുത്തെ കുരുന്നുകൾക്ക് സമ്മാനങ്ങളും ഭക്ഷണവും നൽകി വളരെ സന്തോഷപൂർവ്വമായി പരിപാടി അവസാനിപ്പിച്ചു.

9th INTERNATIONAL CONFERENCE ON LIFE SKILLS EDUCATION

Image
ജനുവരി4 മുതൽ 6 വരെ മാർതിയോഫിലസ്ട്രെയിനിംഗ് കോളേജിൽ life skill education നുമായി ബന്ധപ്പെട്ട് ഇൻ്റർനാഷണൽ സെമിനാർ സംഘടിപ്പിച്ചു.വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി പ്രതിഭകൾ ഇൻ്റർനാഷണൽ  സെമിനാറിൽ പങ്കെടുക്കുകയുംപേപ്പർ പ്രസന്റേഷൻ ചെയ്യുകയും ക്ലാസുകൾ അവതരിപ്പിക്കുകയും ചെയ്തു .ഞങ്ങൾ കുട്ടികൾക്കും പേപ്പർപ്രസന്റേഷന് അവസരം ഉണ്ടായിരുന്നു .വളരെ അറിവുകൾ ലഭിച്ചു വള രെ നല്ലൊരു അനുഭവമായിരുന്നുഈ സെമിനാർ നൽകിയത്.

ലാത്തിരി പൂത്തിരി - ക്രിസ്മസ് ആഘോഷം😍

Image
22-12-2023, ഇന്നായിരുന്നുഞങ്ങളുടെ കോളേജ് ഈ വർഷത്തെ ക്രിസ്മസ് ആഘോഷം നടത്തിയത്. ക്രിസ്മസ് അപ്പൂപ്പനും പുൽക്കൂടും ആട്ടവും പാട്ടും നാടകവും ക്രിസ്മസ് ഗാനങ്ങളും ഒക്കെ ചേർന്ന് വളരെ മനോഹരമായിരുന്നു ഈ വർഷത്തെ ക്രിസ്മസ് ആഘോഷം. ഒപ്പം മധുരവും ക്രിസ്മസ് സമ്മാനങ്ങളും പരസ്പരം പങ്കിട്ട് ഈ വർഷത്തെ ക്രിസ്മസ് ആഘോഷം അവസാനിപ്പിച്ചു.

സപ്ത - അസംബ്ലി

Image
20-12-2023,ഇന്ന് മലയാളം അസോസിയേഷൻ സപ്തയുടെ അസംബ്ലി ഉണ്ടായിരുന്നു. ഞങ്ങൾ ഏഴുപേരും വളരെ നന്നായി തന്നെ അസംബ്ലി ചെയ്തു .ഈശ്വര പ്രാർത്ഥനയും പ്രതിജ്ഞയും കോളേജ് ആ ന്തവും ശുഭചിന്തയും പത്രവാർത്തയും കോളേജ് വാർത്തയും എല്ലാം ചേർന്ന് വളരെ നന്നായ് തന്നെ അസംബ്ലി ചെയ്യാൻ കഴിഞ്ഞു. ദേശീയഗാനത്തേട് കൂടി അസംബ്ലി അവസാനിപ്പിക്കുകയും തുടർന്ന് പ്രിൻസിപ്പൽ ജോജു ജോൺ സാറിനോടും നഥാനിയേൽ സാറിനോടും ഞങ്ങൾ ഫോട്ടോ എടുക്കുകയും ചെയ്തു .ഇന്ന് വളരെ നല്ലൊരു ദിവസം ആയിരുന്നു.