സ്കൂൾ ഇൻ്റേൺഷിപ്പ് day - 33
ഇന്ന് അധ്യാപക പരിശീലനത്തിന്റെ അവസാനത്തെ ദിവസമായിരുന്നു. ഇന്ന് രാവിലെ 8:30ന് സ്കൂളിൽ എത്തുകയും അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു .തുടർന്ന് ഒൻപത് മുപ്പത് മുതൽ 10. 15 വരെ കിച്ചൺ ഡ്യൂട്ടി ഉണ്ടായിരുന്നു. കിച്ചൻ ഡ്യൂട്ടിക്ക് ശേഷം 10 .15 മുതൽ 11 മണിവരെ 8 Q വിൽക്ലാസ് ഉണ്ടായിരുന്നു .കുട്ടികളോട് യാത്രയൊക്കെ പറഞ്ഞു അവിടെ നിന്നിറങ്ങി .ശേഷം എൻ്റെ 8H1 കുട്ടികൾ എന്നെ കാണാൻ വന്നു.അവരുടെ സ്നേഹം അറിയിക്കുകയും ചെയ്തു. എൻ്റെ അധ്യാപക പരിശീലനത്തിൻ്റെ അവസാന ദിനമാണ് എന്ന് അറിഞ്ഞപ്പോൾ അവർ ഒരുപാട് കരഞ്ഞു അവരുടെ സ്നേഹം എനിക്ക് മനസ്സിലായി . എൻ്റെകുട്ടികൾക്ക് ഞാൻ മധുരപലഹാരം നൽകുകയും നല്ല ഭാവിക്ക് അനുഗ്രഹം നൽകുകയും ചെയ്തു. തുടർന്ന് 250 മുതൽ 3. 30 വരെ അഞ്ചനയോടൊപ്പം ഒമ്പത് യൂ വിൽ പോയി .ശേഷം മൂന്നരയ്ക്ക് ഹെഡ്മിസ്ട്രസിനെയും പ്രിൻസിപ്പിനെയും കാണുകയും ഞങ്ങൾ യാത്ര പറയുകയും സ്നേഹോപകാരമായി പുസ്തകങ്ങൾ സമർപ്പിക്കുകയും ചെയ്തു .തുടർന്ന് അറ്റൻഡൻസ് സൈൻ ചെയ്തു പട്ടം സെൻമേരിസ് സ്കൂളിൽനിന്ന് രണ്ടാംഘട്ട അധ്യാപക പരിശീലനം പൂർത്തിയാക്കി ഇറങ്ങി .ഒരുപാട് സന്തോഷവും സങ്കടങ്ങളും ഒക്കെ നൽകിയ ഒരു അധ്യാപക പരിശീലനമായിരുന്നു. ഒരു പിടി നല്ല കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കാനും അവരുടെ സ്നേഹം പിടിച്ചു പറ്റാനും കഴിഞ്ഞു വളരെയധികം ആത്മസംതൃപ്തിയോട് കൂടിയും സന്തോഷത്തോടും കൂടിയുമാണ് രണ്ടാംഘട്ടത്തിലെ അധ്യാപന പരിശീലനം അവസാനിപ്പിച്ച് ഞാൻ പട്ടം സെൻറ് മേരീസിൽ നിന്ന് ഇറങ്ങിയത് ഒരുപാട് പുതിയ പുതിയ അനുഭവങ്ങൾ അവിടെ നിന്ന് എനിക്ക് ലഭിച്ചു.