സ്കൂൾ ഇൻ്റേൺഷിപ്പ് -day 32(30-07-2024)
ഇന്ന് അധ്യാപക പരിശീലനത്തിന്റെ 32 മത്തെ ദിവസമായിരുന്നു .ഇന്ന് രാവിലെ 8. 30 ന് സ്കൂളിലെത്തുകയും അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു. ശേഷം 8. 45 മുതൽ 9. 15 വരെ മോർണിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു. തുടർന്ന് 10. 15 മുതൽ 11 മണി വരെയും 11. 50 മുതൽ 12. 35 വരെയും എട്ട് ക്യൂവിൽ ക്ലാസ് ഉണ്ടായിരുന്നു . ഇന്ന് കുട്ടികളെ പാംഭാഗം പഠിപ്പിക്കുന്നതിനോടൊപ്പം തന്നെസിദ്ധിശോധകത്തിൽ ഉന്നതമാർക്ക് വാങ്ങിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ശേഷം ടീച്ചിംഗ് പ്രാക്ടീസ് അവസാനിക്കാറായതിനാൽ തന്നെ കുട്ടികൾക്ക് സ്നേഹത്തിൻറെ ഭാഗമായി മധുരം നൽകുകയും ചെയ്തു .തുടർന്ന് കുട്ടികളിൽ നിന്നും ഫീഡ് ബാക്ക് വാങ്ങി. ശേഷം രണ്ടുമണിമുതൽ രണ്ടു നാൽപ്പതു വരെ എട്ടുഈയിൽ സബ്സ്റ്റിറ്റ്യൂഷൻ ഉണ്ടായിരുന്നു .ശേഷം ഹെഡ്മിസ്ട്രസ്സിൻ്റെ അടുത്ത് പോയി റെക്കോഡ് ബുക്ക് സൈൻ ചെയ്തു വാങ്ങുകയും ചെയ്തു .തുടർന്ന് നാലുമണിയോടുകൂടി അറ്റൻഡൻസ് സൈൻ ചെയ്തു സ്കൂളിൽ നിന്നിറങ്ങി വളരെ നല്ലൊരു ദിവസം ആയിരുന്നു.