സ്കൂൾ ഇൻ്റേൺഷിപ്പ് day -20(9-7-2024)
9-7-2024,ഇന്ന് അധ്യാപന പരിശീലനത്തിന്റെ ഇരുപതാമത്തെ ദിവസമായിരുന്നു. ഇന്ന് രാവിലെ 8. 30ന് സ്കൂളിൽ എത്തുകയും അറ്റന്റൻസ് സൈൻ ചെയ്യുകയും ചെയ്തു .തുടർന്ന് 8 45 മുതൽ 9. 15 വരെ മോർണിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു. ശേഷം 10 .15ന് അഞ്ജനയെ ഒമ്പത് യു ക്ലാസിൽ കൊണ്ടാക്കി. ശേഷം 11 . 50 മുതൽ 12. 35 വരെ 8H1 ൽ എനിക്ക് ക്ലാസ് ഉണ്ടായിരുന്നു .തുടർന്ന് ഉച്ചയൂണിനു ശേഷം രണ്ടു മണിമുതൽ 2.40 വരെ8H1 ൽ എനിക്ക് ക്ലാസ് ഉണ്ടായിരുന്നു. ആ വാഴവെട്ട് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് 17, 18 എന്നീ പാഠാസൂത്രണ രേഖകളാണ് ഇന്ന് പഠിപ്പിച്ചത് 'വളരെ നന്നായി തന്നെ ക്ലാസ് എടുക്കാൻ കഴിഞ്ഞു. തുടർന്ന് നാലുമണിയോടുകൂടി അറ്റന്റൻസ് സൈൻ ചെയ്തു ഇന്ന് സ്കൂളിൽ നിന്ന് ഇറങ്ങി.ഇന്ന് വളരെ നല്ലൊരു ദിവസമായിരുന്നു കുട്ടികളുടെ സജീവ പങ്കാളിത്തത്തോടു കൂടി ക്ലാസ്സ് എടുക്കാൻ കഴിഞ്ഞു.