ലോക എയ്ഡ്സ് ദിനം(ഡിസംബർ-1)

ഓരോ ദിവസവും ഓരോ പ്രത്യേകതകൾ കാണും. രാവിലെ സ്റ്റീഫൻ സാറിന്റെ യോഗാ ക്ലാസ്സോടു കൂടിയാണ് ക്ലാസ്സ് തുടങ്ങിയത്. വൈകുന്നേരം 3 മണി മുതൽ 3.30 വരെ ഏയ്ഡ്സ് ദിനവുമായി ബന്ധപ്പെട്ട് പരിപാടി ഉണ്ടായിരുന്നു. പോർട്ടിക്കോയിൽ വച്ച് ഈശ്വര പ്രാർത്ഥനയോടു കൂടിയാണ് പരിപാടി തുടങ്ങിയത്. ജോജു സാർ ഏയ്ഡ്സ് ദിനത്തെപ്പറ്റി ബോധവൽക്കരണ ക്ലാസ്സെടുത്തു തന്നു. സാർ ലോകാരോഗ്യ സംഘടനയുടെ ഏയ്ഡ്സ് ദിന പ്രമേയം പറഞ്ഞു തന്നു. തുടർന്ന് ബെനഡിക്റ്റ് സാർ ഏയ്ഡ്സ് ദിനത്തെപ്പറ്റി പറയുകയും ഏയ്ഡ്‌സിന്റെ പ്രതീകമായ ചുവന്ന റിബൺ നൽകി. വെളിച്ചത്തിന്റെ പ്രതീകമായെ മെഴുക് തിരികത്തിച്ച് അദ്ദേഹം ഏയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലിത്തന്നു.

Popular posts from this blog

ക്ലബ്ബുകളുടെ ഉദ്ഘാടനം

മലയാള വിഭാഗം അസംബ്ലിയും 67-ാം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പും.

സ്കൂൾ ഇൻ്റേൺഷിപ്പ് -day 32(30-07-2024)