14-06-2024,സ്കൂൾ ഇൻ്റേൺഷിപ്പ് മൂന്നാം ദിവസം

14-06-2024,ഇന്ന് അധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ ദിവസമായിരുന്നു.ഇന്ന് രാവിലെ 8 .30ന് സ്കൂളിൽ എത്തുകയും തുടർന്ന് 8 .45 ഓടുകൂടി മോണിംഗ് ഡ്യൂട്ടിക്ക് കയറുകയും ചെയ്തു.ശേഷം ഹെഡ്മിസ്ട്രസ്സിന്റെ റൂമിൽ പോകുകയും അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു തുടർന്ന് . 11 .10ന് അഞ്ജനയും കൊണ്ട് ഒൻപത് യു ക്ലാസിൽ പഠിപ്പിക്കാൻ പോയി .ശേഷം 8 എസ് ക്ലാസിൽ സബ്സ്റ്റ്യൂഷൻ ലഭിക്കുകയും അവിടെ ചെന്ന് കുട്ടികളോട് ക്വിസ് മത്സരം നടത്തുകയും മറ്റും ചെയ്തു. ശേഷം 2 .50 മുതൽ 3. 30 വരെ 8 H1 ൽ എനിക്ക് ക്ലാസ് ഉണ്ടായിരുന്നു .പി സുരേന്ദ്രന്റെ അമ്മമ്മ എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്. വളരെ നന്നായി തന്നെ ഇന്ന് പഠിപ്പിക്കാനായി കഴിഞ്ഞു. ക്ലാസ് നിയന്ത്രണത്തോടുകൂടി കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി തന്നെ ഇന്ന് നന്നായിട്ട് ക്ലാസെടുക്കുകയും കൃത്യമായി ലെസൺ പ്ലാൻ പൂർത്തീകരിക്കാൻ സാധിക്കുകയും ചെയ്തു വളരെ നല്ലൊരു ദിവസമായിരുന്നു ഇന്ന്.

Popular posts from this blog

ക്ലബ്ബുകളുടെ ഉദ്ഘാടനം

മലയാള വിഭാഗം അസംബ്ലിയും 67-ാം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പും.

SPORTS DAY(24-07-2024)