16-06-2023, IQAC യുടെ നേതൃത്വത്തിൽ മാർ തിയോഫിലസ് ട്രെയിനിങ് കോളേജിൽവാട്ടർ പെയിൻ്റിംഗ് മത്സരംസംഘടിപ്പിച്ചു.നിരവധി മത്സരാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കുകയും മനോഹരങ്ങളായ വർണ്ണ ചിത്രങ്ങൾ തീർക്കുകയും ചെയ്തു.
30-03-2023 ഇന്ന് 2022 - 24 ബാച്ചിന്റെ ക്ലബ്ബുകളുടെ ഉത്ഘാടനം നടത്തി. ഉച്ചയ്ക്ക് 1.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പരിപാടികൾ നടന്നത്. പ്രിൻസിപ്പൽ ബെനഡിക്റ്റ് സാർ, ഫാദർ,മറ്റ് അധ്യാപകർ എന്നിവർ ദീപം തെളിച്ച് പരിപാടി ഉദ്ഘാടനം ചെയ്യ്തു.ICT CLUB,ECO CLUB,WOMEN CELL,MEDIA CLUB,HEALTH CLUB,PSYCHOLOGY CLUB,POPULATION CLUB തുടങ്ങി നിരവധി ക്ലബ്ബുകളുടെ ഉത്ഘാടനം നിർവ്വഹിച്ചു. ഓരോ ക്ലബ്ബിൽ നിന്നും ഓരോ അംഗങ്ങൾ വന്ന് അവരുടെ വരും കാല പ്രവർത്തനങ്ങളെപ്പറ്റിപ്പറഞ്ഞു.3.30 ഓടു കൂടി പരിപാടികൾ അവസാനിച്ചു.
7-12-2022 ഇന്ന് ഒരു നല്ല ദിവസമായിരുന്നു. ഇന്ന് രാവിലെ 9 മണി മുതൽ 9.45 വരെ ഞങ്ങൾ മലയാളം ഒന്നാം വർഷക്കാരുടെ അസംബ്ലിയുണ്ടായിരുന്നു. വളരെ നന്നായി തന്നെ ഞങ്ങൾ അസംബ്ലി ചെയ്യ്തു. അസംബ്ലിയിൽ വച്ച് സപ്ത എന്ന ഞങ്ങളുടെ അസോസിയേഷന്റെ നാമം പറഞ്ഞു. ഞങ്ങൾ മലയാളം ഒന്നാം വർഷ വിഭാഗം അവതരിപ്പിക്കുന്ന സപ്തതിയോ ന്യൂസിനും തുടക്കം കുറിച്ചു. അസംബ്ലിക്ക് ശേഷം ഞങ്ങൾ അധ്യാപകരോടൊപ്പം നിന്ന് ഫോട്ടോ എടുത്തു. 10 മണി മുതൽ 67ാമത് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നടന്നു. രഞ്ചിത college ചെയർ പേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടു.
8-12-2022 ഇന്ന് 2.15 മുതൽ 3.30 വര 67-ാമത് കോളേജ് യൂണിയന്റെ സത്യപ്രതിജ്ഞ നടന്നു. ബിന്ദു ടീച്ചറിന്റെ നേതൃത്വത്തിൽ രഞ്ചിതചെയർ പേഴ്സൺ ആയി 67-ാമത് കോളേജ് യൂണിയൻ അധികാരത്തിൽ വന്നു. പ്രിൻസിപ്പൽ ബെനഡിക്റ്റ് സാർ സത്യപ്രതിജ്ഞ ചൊല്ലക്കൊടുത്തു. തുടർന്ന് മറ്റുള്ള യൂണിയൻ അംഗങ്ങൾക്ക് രഞ്ചിത സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മധുരവിതരണവും നടത്തി.