ONE DAY TOUR

ഇന്ന്(23-07-2023)വളരെ നല്ലൊരു ദിവസമായിരുന്നു.ഇന്ന് ബിഎഡകരിക്കുലത്തിൻ്റെ ഭാഗമായുള്ള one day tour ഉണ്ടായിരുന്നു.എല്ലാ കുട്ടികളും രാവിലെ കൃത്യം ആറുമണിക്ക് തന്നെ കോളേജിൽ എത്തുകയും അവിടെ നിന്ന് ആറരയോട് കൂടി ടൂറിസ്റ്റ് ബസ്സിൽ ചിതറാലിലേക്ക്ഞങ്ങൾ യാത്ര ചെയ്തു.ഞങ്ങളോടൊപ്പം നഥാനിയേൽ സാറുംആൻസി ടീച്ചറും ഒപ്പം ഉണ്ടായിരുന്നു . പോകുന്ന വഴിമധ്യേ ഞങ്ങൾ പ്രഭാത ഭക്ഷണം കഴിക്കുകയും തുടർന്ന് ചിതറാലിൽഎത്തുകയും ചെയ്തു.അവിടുത്തെ കാഴ്ചകൾ ആസ്വദിച്ചതിനുശേഷം ഞങ്ങൾ പത്മനാഭപുരം കൊട്ടാരത്തിൽ എത്തുകയും പത്മനാഭപുരം കൊട്ടാര സന്ദർശത്തിനുശേഷം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു.തുടർന്ന് വട്ടക്കോട്ട സന്ദർശിക്കുകയുംഅവിടെനിന്ന് കന്യാകുമാരിയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.കന്യാകുമാരി എത്തി ഞങ്ങൾ വിവേകാനന്ദപ്പാറ സന്ദർശിക്കുകയും കടലോരക്കാഴ്ചകൾ ആസ്വദിക്കുകയും സാധനങ്ങൾ വാങ്ങുകയും സൂര്യാസ്തമനംആസ്വദിക്കുകയും ചെയ്തു.തുടർന്ന് ആറുമണിയോടെ കൂടി കന്യാകുമാരിയോട് യാത്ര പറയുകയും വീടുകളിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.പോകും വഴി മധ്യേ ഞങ്ങൾ രാത്രി ഭക്ഷണം കഴിക്കുകയും പരസ്പരം യാത്ര പറഞ്ഞു അവരവരുടെ സ്ഥലങ്ങളിൽ പോവുകയും ചെയ്തു.വളരെ നല്ല ഒരു അനുഭവമായിരുന്നു ഇന്നത്തെ യാത്ര നൽകിയത്.

Popular posts from this blog

സ്കൂൾ ഇൻ്റേൺഷിപ്പ് day 30(26-07-2024)

ക്ലബ്ബുകളുടെ ഉദ്ഘാടനം

CAPACITY BUILDING PROGRAMME