TALENT HUNT(English,Malayalam )
25-10-2022 ഇന്ന് ഞങ്ങളുടെയും ഇംഗ്ലീഷ് വിഭാഗത്തിന്റെ യും talent hund day ആയിരുന്നു.' നമുക്ക് പലതും കഴിയില്ല എന്നുള്ളത് നമ്മുടെ വെറും തോന്നൽ മാത്രമാണ് 'എന്നുള്ളത് ഇന്നത്തെ ദിനത്തിലൂടെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ഡാൻസ് കളിക്കാനോ പാട്ട് പാടാനോ ഒരു വേദിയെ അഭിമുഖീകരിക്കാനോ എനിക്ക് കഴിയില്ല എന്നായിരുന്നു എന്റെ ഇത്രയും നാളത്ത വിചാരം. എന്നാൽ talent hund ൽ എന്റെ കൂട്ടുകാരോടൊപ്പം നിന്നപ്പോൾ എനിക്ക് പാട്ടുപാടാനും നൃത്തം ചെയ്യാനും കഴിയുമെന്നേ ബോധ്യം എന്നിലുണ്ടായി. വളര ചുരുങ്ങിയ സമയത്തിനുള്ളിൽ 'സൃഷ്ടി' എന്ന മാഗസിൻ ഞങ്ങൾപ്രസിദ്ധീകരിച്ചു. ഞങ്ങളുടെ ക്ലാസ്സിന്റെ ചിത്രകാരി ഗോപിക Benedict സാറിന്റെ മനോഹരമായ ചിത്രം വരച്ച് സാറിന് സമ്മാനിച്ചു. തുടർന്ന് ഞങ്ങളുടെ ഡാൻസും ഓട്ടൻതുള്ളൽ ആഭാസവും ഹരിതയുടെയും മീരയുടെയും കവിതാവതരണവും ഉണ്ടായിരുന്നു.7 പേർ അടങ്ങുന്ന ഞങ്ങളുടെ ചെറിയ കൂട്ടായ്മ വളരെ മനോഹരമായി തന്നെ പരിപാടികൾ അവതരിപ്പിച്ചു. ഇംഗ്ലീഷ് വിഭാഗത്തിന്റെ talent hund യും മികച്ചതായിരുന്നു. പാട്ടും ഡാൻസും ഒത്തിണക്കിയ മനോഹരമായ പരിപാടികൾ അവർ കാഴ്ചവച്ചു. ഓരോ വ്യക്തികളിലും ഒത്തിരി കഴിവുകൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് talent hundലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു.